KeralaLatest News

കൊട്ടാരക്കര നഗരത്തില്‍ പരിഭ്രാന്തി പരത്തി ആളുകളുടെ നെഞ്ചത്ത് തോക്ക് വെച്ചു ; ശേഷം  ആകാശത്തേക്ക്   വെടിവെച്ചു

കൊട്ടാരക്കര :  കൊല്ലം കൊട്ടാരക്കര നഗരത്തില്‍ ആയുധങ്ങളുമായി ഇറങ്ങി പരിഭ്രാന്തി പരത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ചു. അര്‍ധരാത്രിയില്‍ കൊട്ടാരക്കര നഗരമധ്യത്തിലായിരുന്നു സംഭവം. കൊട്ടാരക്കര സ്വദേശി ഷിബുവും, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നിഷാദുമാണ്  കത്തിയും തോക്കുമായി തെരുവിലറിങ്ങി   ആളുകളെ പേടിപ്പിച്ചത്.

ആദ്യ ഇരകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയവരായിരുന്നു. ഇവരുടെ നെഞ്ചത്ത് തോക്ക് വെച്ചതിന് ശേഷം സംഘം ആകാശത്തേക്ക് വെടിയുതിര്‍ത്തി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടി.

ഓണ്‍ലെെനിന്‍ വാങ്ങിക്കാന്‍ കിട്ടുന്ന ഉണ്ടയില്ലാത്ത അതേസമയം പൊട്ടിച്ചാല്‍ വലിയ ശബ്ദവും പുറത്ത് വരുന്ന തരം തോക്കാണ് ഇവര്‍ ഉപയോഗിച്ചതെന്ന് പോലീസ് പറ‍ഞ്ഞു. മാരകമായ ആയുധങ്ങള്‍ കെെയ്യില്‍ വെച്ചതിനാണ് ഇവര്‍ക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ മദ്യ ലഹരിയിലാണ് അതിക്രമം കാട്ടിയതെന്ന് പൊലീസ് പറഞ്ഞു. …

 

shortlink

Related Articles

Post Your Comments

Related Articles


Back to top button