തിരുവനന്തപുരം : സംസ്ഥാനത്തു കടുത്ത ചൂടിന് നേരിയ ആശ്വാസം. താപനിലയില്‍ നേരിയ തോതില്‍ കുറഞ്ഞു. കഴിഞ്ഞ ദിവസം വരെ 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്ന പാലക്കാട്ടും പുനലൂരും ഇന്നലെ 38.9 ഡിഗ്രിയും, 38.2 ഡിഗ്രിയുമാണു രേഖപ്പെടുത്തിയത്. ഒരിടത്തും താപനില 40 ഡിഗ്രിക്കു മുകളിലേക്ക് ഉയര്‍ന്നിട്ടില്ലെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എങ്കിലും മിക്കയിടങ്ങളിലും ശരാശരി 35 ഡിഗ്രി ചൂടുള്ളതിനാല്‍ ജാഗ്രത നിര്‍ദേശം ഇന്നും തുടരും
വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില ഇന്നു ശരാശരിയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. അടുത്ത വ്യാഴാഴ്ചയ്ക്കു ശേഷം വിവിധയിടങ്ങളില്‍ ചെറിയ തോതില്‍ വേനല്‍ മഴയുണ്ടാകാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്നലെ 76 പേര്‍ക്കു സൂര്യാതപമേറ്റു. ആലപ്പുഴ (27), കോഴിക്കോട് (15), കണ്ണൂര്‍ (10), എറണാകുളം (7), കോട്ടയം (7), പാലക്കാട് (6), കൊല്ലം (4) എന്നിങ്ങനെയാണു സൂര്യാതപമേറ്റത്. ഇന്നലത്തെ താപനില: ആലപ്പുഴ- 36.8, തിരുവനന്തപുരം- 36.6, കോട്ടയം- 36.4, കോഴിക്കോട്-36.0, തൃശൂര്‍- 35.3, കൊച്ചി- 35.1, കണ്ണൂര്‍- 34.7
Post Your Comments