തിരുവനന്തപുരം : മധ്യവനേലവധിയായതോടെ ടൂറിസം മേഖലയ്ക്ക് ഉണര്‍വുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ചൂട് കടുത്തതിനാന്‍ പലരും പുറത്തിറങ്ങുന്നില്ല. അതേസമയം, ചൂട് കൂടുന്ന സാഹചര്യത്തില്‍ രാവിലെ പതിനൊന്ന് മുതല്‍ വൈകീട്ട് മൂന്ന് വരെ സന്ദര്‍ശകര്‍ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. ചൂട് കനത്തതോടെ സൂര്യാഘാതവും, പൊള്ളലേല്‍ക്കലും സര്‍വസാധാരണമായതോടെ പിക്‌നിക്കിന് ആരും മുതിരുന്നില്ല. ഇത് ജില്ലാഭരണകൂടങ്ങള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
വൈകീട്ട് അഞ്ച് മണിയൊക്കെ ആവണം പുറത്തിറങ്ങാനെന്ന് ആളുകള്‍ പറയുന്നു.
അതേസമയം, ചൂട് കാലത്ത് തണുത്ത വെളളത്തിന് ആവശ്യക്കാര്‍ ഏറെയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതൊന്നുമുണ്ടായില്ലെന്ന് കച്ചവടക്കാരും പറയുന്നു. ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിച്ച സാഹചര്യവും കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി.
Post Your Comments