![](/wp-content/uploads/2019/03/anu.jpg)
രാമേശ്വരം: ആദ്യ വനിത ഹോവർക്രാഫ്റ്റ് പൈലറ്റ് ,ഒറ്റ യാത്രയിൽ 300 നോട്ടിക്കൽ മൈൽ പൂർത്തിയാക്കിയതും പരിഗണിച്ച് UR F നാഷനൽ റിക്കാർഡിനർഹയായി. ഹോവർ ക്രാഫ്റ്റ് എന്ന പേർ പലർക്കും പുതിയതായിരിക്കും. വെള്ളത്തിലും കരയിലും ചതുപ്പിലും ഐസ് പാളികളിലും ഒരു പോലെ സഞ്ചരിക്കാൻ സാധിക്കുന്ന ഒരു വാഹനമാണ്. എയർ കു ഷ്യൻ വെഹിക്കിൾ (ACV ).
ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ അഭിമാനമായ ഹോവർ ക്രാഫ്റ്റ് H197-വനിത ദിനത്തിൽ നിയന്ത്രിച്ചത് ലക്നോ സ്വദേശിനിയായ അസിസ്റ്റൻ്റ് കമാണ്ടൻൻ്റ് ക്യാപ്‌റ്റൻ അനുരാധ ശുക്ലയാണ്.
ഒൻപതു വർഷ സേവന കാലത്തിൽ 1800 മണിക്കുർ ഈ ജല വാഹനത്തിൽ ചിലവഴിച്ച പരിചയം ഉണ്ട്. രാമേശ്വരത്തെ മണ്ഡപം ക്യാമ്പിൽ നിന്ന് ചെന്നൈ വരെയുള്ള യാത്രയിൽ പാലക്കാട് സ്വദേശിനിയായ ഡപ്യൂട്ടി കമാൻഡൻ്റ് ഷിറിൻ ചന്ദ്രൻ സഹപൈലറ്റായിരുന്നു.
ഇന്ത്യയിൽ ആകെ 18 ഹോവർ ക്രാഫ്റ്റുകളാണ് ഉള്ളത്. ഇവ ഗുജറാത്തിലെ ഓഖാ ,ജ ൽകുവ, തമിഴ്നാട്ടിലെ മണ്ഡപം, ബംഗാളിലെ ഹാൽദിയ, കൂടാതെ മുംബൈയിലുമുള്ള കോസ്റ്റ് ഗാർഡ് ആസ്ഥാനങ്ങളിലാണുള്ളത്.
സംശയാസ്പദമായ സാഹചര്യങ്ങളിൽ കാണുന്ന ജലവാഹനങ്ങളെ നിരിക്ഷിക്കാനും മത്സ്യതൊഴിലാളികളെയും മറ്റു ജലയാത്രികരെ അടിയന്തിര സാഹചര്യത്തിൽ സഹായിക്കുകയും പരമപ്രധാനമായ ഇന്ത്യൻ ജലാതിർത്തി സംരക്ഷിക്കാൻ ഇന്ത്യൻ നേവിയോടൊപ്പം നിൽക്കുകയും ചെയ്യുന്ന സേനാവിഭാഗമാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ്.
Post Your Comments