ന്യൂഡല്‍ഹി•കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് സി.പി.എം. പുതിയ മതേതര ദേശീയ ബദല്‍ രൂപീകരിക്കുന്നതിനെക്കുറിച്ചാണ് സി.പി.എം ആലോചിക്കുന്നത്. മായാവതിയെ മുന്‍നിര്‍ത്തിയുള്ള നീക്കമാണ് ആലോചിക്കുന്നത്. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മതേതര കക്ഷികളുടെ കൂട്ടായ്മയാണ് ലക്ഷ്യമിടുന്നത്. പുതിയ മതേതര കൂട്ടായ്മയില്‍ കോണ്‍ഗ്രസ് കാഴ്ചക്കാരാകുമെന്നും സി.പി.എം വ്യക്തമാക്കുന്നു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ വയനാടിലെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അപക്വതയുടെ തെളിവാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. ബി.ജെ.പിക്കും സംഘപരിവാറിനുമെതിരെ രാജ്യത്താകെ ഉയര്‍ന്നുവരുന്ന കൂട്ടായ്‌മ പൊളിക്കാനാണ് കോണ്‍ഗ്രസ് ഇതുവഴി ശ്രമിക്കുന്നത്. ഇടതുപക്ഷം പരാജയപ്പെടുത്തേണ്ട ശക്തിയാണെന്ന സന്ദേശമാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നല്‍കുന്നത്. ദേശീയ തലത്തില്‍ ശക്തിപ്പെടുന്ന ജനവികാരത്തിന് തുരങ്കം വയ്‌ക്കുന്ന തീരുമാനമാണ് കോണ്‍ഗ്രസ് കൈക്കൊണ്ടിരിക്കുന്നത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ സര്‍വ ശക്തിയും ഉപയോഗിച്ച് എല്‍.ഡി.എഫ് നേരിടുക തന്നെ ചെയ്യും. അതിനുള്ള കരുത്ത് മുന്നണിക്ക് ഉണ്ടെന്ന് നല്ല ഉറപ്പുണ്ട്. 1957ല്‍ സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ എതിര്‍ത്തതിനെക്കാള്‍ വര്‍ധിതമായ കരുത്തോടെ രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് പോരാട്ടം നടത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments