പഞ്ചാബ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാ.ആന്റണി മാടശ്ശേരിയില്‍ നി്ന്നും പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം തെളിയിക്കാനായില്ല. പണത്തിന്റെ രേഖകളോ ബില്ലുകളോ അന്വേഷണ സംഘത്തിന് മുന്നില്‍ ഇതുവരെ ഹാജരാക്കിയില്ല. ഒമ്പത് കോടി 66 ലക്ഷം രൂപയാണ് പഞ്ചാബ് പോലീസ് ആന്റണി മാടശ്ശേരിയില്‍ നിന്ന് പിടിച്ചെടുത്തത്.
അതേസമയം പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഫാ. ആന്റണി ഇപ്പോഴും സംശയ നിഴലില്‍ തുടരുകയാണ്. ഇന്നലെ രാത്രി വളരെ വൈകിവരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നിട്ടും ഫാ.ആന്റണി മാടശ്ശേരി ഉള്‍പ്പെടെ മറ്റ് അഞ്ചു പേര്‍ക്കും പണവുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഫാ. ആന്റണിയുടേത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം ആയിരുന്നു എന്നാണ് ആദ്യാ വകുപ്പിന്റെ നിഗമനം. കൂടാതെ സന്നദ്ധ സംഘടന്യക്ക് ലഭിച്ച സംഭാവനകളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments