കണ്ണൂര്‍: ചെറുകഥാകൃത്തും മാധ്യമ പ്രവര്ത്തകന് എന്നീ നിലകളില്‍ സജീവമായിരുന്ന അഷ്റഫ് ആഡൂര് (48) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് മൂന്നു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയില്‍ ജീവന് നിലനിര്ത്താനായെങ്കി ലും അദ്ദേഹം അബോധാവസ്ഥയിലായിരുന്നു.
ബോംബെ ജ്വാല അവാര്‍ഡ്, അങ്കണം ടി.വി കൊച്ചുബാവ അവാര്‍ഡ്, പാഠം സുവര്‍ണ മുദ്ര പുരസ്കാരം, എകെജി സ്മാരക പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മരണം മണക്കുന്ന വീട്, കരഞ്ഞുപെയ്യുന്ന മഴ, കുഞ്ഞാമന്റെ പുതപ്പ്, മുറ്റമില്ലാത്ത കുട്ടികള്‍, പെരുമഴയിലൂടൊരാള്, മരിച്ചവന്റെ വേരുകള്‍ തുടങ്ങിയവയാണ് ആഡൂരിന്റെ പ്രധാന കഥാ സമാഹാരങ്ങള്‍.
പിതാവ്: മുഹമ്മദ്, മാതാവ്: സൈനബ, ഭാര്യ: ഹാജിറ സി.എം, മക്കള്‍: ആദില്‍, അദ്നാന്.
Post Your Comments