കണ്ണൂർ : ചെറുകഥാകൃത്തും മാധ്യമപ്രവർത്തകനുമായിരുന്ന അഷ്റഫ് ആഡൂർ (48 )അന്തരിച്ചു. കണ്ണൂർ കാടാച്ചിറ ആഡൂരിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതം തളര്‍ത്തിയ ശരീരവുമായി ഒരു വര്‍ഷത്തോളമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം.അഷ്റഫിന്റെ ഖബറടക്കം പൊതുവാച്ചേരി ഖബർ സ്ഥാനിൽ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് നടക്കും.
മരണം മണക്കുന്ന വീട്, കരഞ്ഞുപെയ്യുന്ന മഴ, മരിച്ചവന്റെ വേരുകൾ എന്നിവയാണ് കഥാസമാഹാരങ്ങൾ. നിരവധി അവാർഡുകൾക്കും അർഹനായിട്ടുണ്ട്. മികച്ച പത്രപ്രവർത്തകനുള്ള പാമ്പൻ മാധവൻ പുരസ്കാരവും നേടിയിട്ടുണ്ട്. അഷ്റഫിന്റെ ചില കഥകൾ ഹ്രസ്വസിനിമകളും ആയിട്ടുണ്ട്.
Post Your Comments