ന്യൂഡല്‍ഹി: ജെയ്ഷെ ഭീകരില്‍നിന്ന് പിടിച്ചെടുത്തത് പാക് സൈന്യം ഉപയോഗിക്കുന്ന അതേ തോക്കുകളാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ സൈന്യം. ഇതോടെ പാകിസ്ഥാന്‍ സൈന്യവും ഭീകരസംഘടനകളും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവകളാണ്
ഇന്ത്യ പുറത്തു കൊണ്ടു വന്നിരിക്കുകയാണ്.
കഴിഞ്ഞദിവസം ഇന്ത്യന്‍ സൈന്യം ജെയ്ഷെ ഭീകരില്‍ നിന്ന് പിടിച്ചെടുത്തത് പാക് സൈന്യം ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മിത എം4 റൈഫിളുകളാണ്. ജമ്മുവിലെ ുധ്ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ പാക് സ്വദേശികളെന്ന് കരുതുന്ന രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. തുടര്‍ന്ന് ഇവരില്‍ നിന്നും സൈന്യം ആുധങ്ങളും പിടിച്ചെടുത്തു. ഈ ആയുധങ്ങളില്‍ നിന്നാണ് എം4 റൈഫിള്‍ കണ്ടെത്തിയത്. ജെയ്ഷെ ഭീകരില്‍നിന്ന് എം4 റൈഫിളുകള്‍ കണ്ടെടുത്തത് പാക് സൈന്യവും ഭീകരവാദികളും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നേരത്തേയും ഭീകരവാദികളുടെ കൈയില്‍നിന്ന് എം4 റൈഫിളുകള്‍ കണ്ടെത്തിയിരുന്നു. 2017-ല്‍ ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവന്‍ തല്‍ഹാ റാഷിദുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഭീകരവാദികളുടെ കൈയില്‍നിന്ന് ആദ്യമായി എം4 റൈഫിളുകള്‍ കണ്ടെത്തിയത്.
Post Your Comments