വർക്കല : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നവോത്ഥാന പ്രസ്ഥാനങ്ങളുടെയെല്ലാം പിന്തുണ തനിക്കുണ്ടെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി യോഗം, എന്‍.എസ്.എസ് തുടങ്ങിയ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെയെല്ലാം പിന്തുണ ലഭിച്ചിട്ടുണ്ടെന്നും മതേതര സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനമായതുകൊണ്ട് എല്ലാ മതങ്ങളും ഒപ്പമുണ്ടെന്നും തുഷാർ പറഞ്ഞു.
യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് ജനറല്‍ സെക്രട്ടറിയോടാണ് അക്കാര്യം ചോദിക്കേണ്ടതെന്ന് തുഷാര്‍ പ്രതികരിച്ചു. ശിവഗിരി മഹാസമാധിയില്‍ പ്രണാമമര്‍പ്പിച്ച ശേഷം തുഷാര്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ എന്നിവരുമായി തുഷാർ കൂടിക്കാഴ്ച നടത്തി.
Post Your Comments