Latest NewsKerala

”തെറ്റുപറ്റിപ്പോയി, ഡോക്ടറോട് കള്ളം പറയേണ്ടിവന്നത് പേടികൊണ്ടാണ്’: മർദ്ദനമേറ്റ കുട്ടിയുടെ അമ്മ പറയുന്നു

കൊച്ചി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടിയുടെ അമ്മ വാക്കുകൾ പുറത്ത്. എനിക്ക് തെറ്റുപറ്റി, ഡോക്ടറോട് കള്ളം പറയേണ്ടിവന്നത് പേടികൊണ്ടാണ്. ആ സമയം അരുൺ അടുത്ത് നിൽക്കുകയായിരുന്നു കോലഞ്ചേരി ആശുപത്രിയില്‍ വന്നപ്പോഴും അരുൺ ഒപ്പമുണ്ടായിരുന്നുവെന്ന് അമ്മ പറയുന്നു.

എന്റെയും മക്കളുടെയും സുരക്ഷിതത്വം കൂടി കണക്കിലെടുത്താണ് അരുണിന്റെ ഉപദ്രവങ്ങളെക്കുറിച്ച്‌ പറയാതിരുന്നത്. അതിന്റെ ദുരിതമനുഭവിക്കുന്നത് എന്റെ മകനാണ്. അരുണിനെ രക്ഷിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്റെ കുഞ്ഞിനെ സംരക്ഷിക്കാനാണ് നോക്കിയത്. കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്നു മാത്രമാണ് മനസ്സിലുണ്ടായിരുന്നത്”- അവര്‍ പറഞ്ഞു.

എന്റെ കുഞ്ഞുങ്ങൾക്ക് ഇപ്പോൾ എന്നെ ഭയമാണ്. ഇളയമകന്‍ ആശുപത്രിയില്‍വെച്ച്‌ എന്നെ കണ്ടിട്ട് അരികിലേക്കു വരാന്‍ പോലും കൂട്ടാക്കിയില്ല. എന്നെ കുട്ടികളിൽനിന്ന് അകറ്റാനാണ് അരുൺ ശ്രമിച്ചത്. ഭർത്താവ് മരിച്ചപ്പോൾ കുട്ടികളെ കൂടുതൽ സ്നേഹിച്ചു. അപ്പോഴൊക്കെ അരുൺ അത് തടയുമായിരുന്നു.ആൺകുട്ടികളെ കൂടുതൽ ലാളിച്ചാൽ അവർ കാര്യപ്രാപ്തിയില്ലാത്തവർ ആകുമെന്ന് പറഞ്ഞു.

തന്റെ നിസ്സഹായാവസ്ഥയില്‍ സംരക്ഷകനായിട്ടാണ് ഭര്‍ത്താവിന്റെ ബന്ധുകൂടിയായ അരുണെത്തിയത്. കുട്ടികളെ ഉപദ്രവിച്ചശേഷം അതിനെ ന്യായീകരിക്കാനുള്ള കഴിവുണ്ടായിരുന്നു അയാള്‍ക്ക്. ”മക്കളെ ഒറ്റയ്ക്ക് വീട്ടിലിരുത്തണം, എന്നാലേ അവര്‍ക്ക് ധൈര്യം വരൂവെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം അവരെ തനിച്ചാക്കി ഭക്ഷണം കഴിക്കാന്‍ പോയത്.

തിരിച്ച്‌ വീട്ടിലെത്തിയപ്പോള്‍ ഇളയമകന്‍ കിടക്കയില്‍ മൂത്രമൊഴിച്ചത് ശ്രദ്ധയില്‍പ്പെട്ട അരുണ്‍ മൂത്തമകനെ വിളിച്ചുണര്‍ത്തി ദേഷ്യപ്പെടുകയും ഉപദ്രവിക്കുകയുമായിരുന്നു. തടയാന്‍ ചെന്ന തന്റെ മുഖത്തടിച്ചു. ഭ്രാന്തമായ അവസ്ഥയിലായിരുന്നു അരുണ്‍. പേടിയോടെ മാറിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. എന്റെ ബുദ്ധിയില്ലായ്മയാണ് മകനെ ഈ നിലയിൽ എത്തിച്ചത്. ബി.ടെക് ബിരുദധാരിയാണ് കുട്ടിയുടെ അമ്മ. അതേസമയം കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button