തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭമായി ബുദ്ധമയൂരി (മലബാര്‍ ബാന്‍ഡഡ് പീകോക്)യെപഖ്യാപിച്ചു കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കാണുന്ന ഈ ശലഭത്തിന്റെ ചിറകുകള്‍ക്ക് കറുത്ത നിറത്തില്‍ തിളങ്ങുന്ന നീല കലര്‍ന്ന പച്ചയും ഉള്ളിലായി കടുംപച്ച നിറവുമാണ്. ബുദ്ധമയൂരി സംസ്ഥാന ശലഭമായതോടെ മഹാരാഷ്ട്ര കര്‍ണാടക, ഉത്തരാഉണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ സ്വന്തമായി ശലഭമുള്ള സംസ്ഥാനമായി കേരളം.
സംസ്ഥാനത്തിനു ഔദ്യോഗിക മൃഗം (ആന), പക്ഷി (മലമുഴക്കി വേഴാമ്പല്‍), വൃക്ഷം (കണിക്കൊന്ന), മത്സ്യം (കരിമീന്‍), ഫലം (ചക്ക)എന്നിവയെ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഔദ്യോഗിക ചിത്രശലഭങ്ങളെയും പ്രഖ്യാപിച്ചിരുന്നു.
ബ്ലൂ മോര്മണെയാണ് മഹാരാഷ്ട്രയുടെ ഔദ്യോഗിക ചിത്രശലഭം. സഹ്യാദ്രി ബേഡ്വിങ്ങ് കര്‍ണാടകയുടേയും കോമണ്‍ പീകോക്ക് ഉത്തരാഖണ്ഡിന്റേയും ഔദ്യാഗിക ചിത്രശലഭങ്ങളാണ്. ഇക്കഴിഞ്ഞ നവംബര്‍ 12നാണ് ബുദ്ധമയൂരിയെ സംസ്ഥാന ശലഭമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Post Your Comments