ന്യൂഡല്‍ഹി : വിദേശകാര്യ മന്ത്രിയോട് ട്വിറ്ററിലൂടെ സംശയദുരീകരണം നടത്തി യുവാവ്.എന്തിനാണ് പേരിനൊപ്പം ചൗകീദാര്‍ എന്ന് ചേര്‍ത്തത് എന്നായിരുന്നു യുവാവിന്‍റെ സംശയം. മന്ത്രി സഭയിലെ ഒരു വിവേകമുളള ഒരാളായാണ് താങ്കളെ കണ്ടിരുന്നതെന്നും താങ്കളെ പോലെയുളള ഒരാള്‍ എന്തിന് ഇത്തരത്തിലൊരു ക്യാമ്പയിനില്‍ പങ്കെടുത്തു എന്നായിരുന്നു യുവാവിന്‍റെ ചോദ്യം. എന്നാല്‍ സുഷമ സ്വരാജ് യുവാവിന് മതിയായ ഉത്തരവും മറുപടിയിലൂടെ നല്‍കുകയുണ്ടായി.
ഞാന്‍ എന്‍റെ രാജ്യത്തിലെ ജനതയുടേയും അതോടൊപ്പം രാജ്യത്തിന് പുറത്തുളള ഇന്ത്യന്‍ ജനതയുടേയും കാവല്‍ക്കാരിയാണെന്നാണ് സുഷമ പ്രതികരിച്ചത്. ‘ഞാന്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ചൗകിദാരി ആണെന്നു മന്ത്രി ട്വിറ്ററിലൂടെ മറുപടി നല്‍കി.
Post Your Comments