തിരുവനന്തപുരം : നിശ്ചലാവസ്ഥയിലായിരുന്നു പട്ടിന്റെ പദ്ധതിക്ക് കേന്ദ്രാനുമതി.കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കേന്ദ്രാനുമതി ലഭിച്ചിട്ടും സെക്രട്ടേറിയറ്റിലെ ഐ.എ.എസ് ലോബി തടഞ്ഞു വച്ചിരുന്ന പട്ട് വസ്ത്ര നിര്‍മ്മാണത്തിനുള്ള സെറിഫെഡിന്റെ വന്‍ പദ്ധതിക്ക് വീണ്ടും കേന്ദ്രം അനുമതി നൽകി.
പദ്ധതിക്കായി 86 ശതമാനം തുകയും കേന്ദ്രമാണ് മുടക്കുന്നത്. എന്നാൽ പദ്ധതിക്ക് സംസ്ഥാനത്തിന്റെ വിഹിതം തടഞ്ഞുവച്ചാണ് വ്യവസായ വകുപ്പിലെ അന്നത്തെ സെക്രട്ടറി പോള്‍ ആന്റണി പദ്ധതി മുടക്കിയത്. ഇതിനെതിരെ ഉള്ള കേസില്‍ ഹെെക്കോടതിയുടെ അതിശക്തമായ ഇടപെടലാണ് പദ്ധതി പുനരുജ്ജീവിക്കാന്‍ വഴിയൊരുക്കിയത്.
പോള്‍ ആന്റണിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനും സംസ്ഥാനത്തിന്റെ ഈ വര്‍ഷത്തെ വിഹിതമായ 3.41 കോടി രൂപ മാര്‍ച്ച് 31 നകം അനുവദിച്ച് ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി പ്രവര്‍ത്തനം തുടങ്ങാനും കഴിഞ്ഞ ആഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മള്‍ബറി കൃഷി വ്യാപനത്തിലൂടെ വന്‍തോതില്‍ പട്ടുനൂല്‍ പുഴുക്കളെ ഉത്പാദിപ്പിച്ചും കൈത്തറി ശാലകളില്‍ മുന്തിയതരം പട്ട് വസ്ത്രങ്ങള്‍ നിര്‍മ്മിക്കാനുമാണ് സെറിഫെഡിന്റെ പദ്ധതി. ടെക്സ്റ്റൈല്‍ രംഗത്തെ പ്രമുഖ സാങ്കേതിക ഏജന്‍സിയായ തിരുവനന്തപുരത്തെ ടിപ്കോ തയ്യാറാക്കിയതാണ് പദ്ധതി.
Post Your Comments