തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിനാല്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കപ്പെട്ട ഏഴു വയസ്സുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചു. അതേസമയം കുട്ടി മര്‍ദ്ദനിരയായതിനെ തുടര്‍ന്ന് മനുഷ്യ മന: സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിന് യുവതിയുമായി നേരത്തേ അടുപ്പം ഉണ്ടായിരുന്നു. യുവതിയുടെ ഭര്‍ത്താവും തിരുവനന്തപുരം സ്വദേശിയാണ്. ഇയാള്‍ ഹൃദയാഘാതം മൂലം പത്ത് മാസം മു്മ്പാണ് മരിച്ചത്. എന്നാല്‍ ഭര്‍ത്താവ് മരിച്ച് 43-ാം ദിവസം യുവതി അരുണുമായി ഒളിച്ചോടുകയായിരുന്നു. ഇതുവരെ കേസില്‍ അരുണിനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ എങ്ങിസും സംഭവത്തില്‍ ബിടെക് ബിരുദധാരിയായ ഈ യുവതിയ്ക്കും പങ്കുണ്ടെന്നും സംശയിക്കുന്നു.
തൊടുപുഴയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മേയില്‍ യുവതിയും ഭര്‍ത്താവ് ഒരുമിച്ചാണ് തിരുവനന്തപുരത്ത് പോയത്. എന്നാല്‍ അവിടെ വച്ച് അയാള്‍ മരണപ്പെടുകയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അന്ന് തിരുവനന്തപുരത്ത് കേസിലെ പ്രതിയായ അരുണും ഉണ്ടായിരുന്നു.
യുവതിയുടെ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുകളില്‍ ഉള്‍പ്പെടെ അരുണ്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചതിന്റെ 43-ാം ദിവസം യുവതി കുട്ടികളേയും കൊണ്ട് അരുണിനൊപ്പം ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഇവരെ കണ്ടെത്തി യുവതിയുടെ അമ്മ പെരിങ്ങാശേരിയിലെ വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നീട് യുവതിയുടെ അമ്മയുമായുള്ള സ്വരചേര്‍ച്ച ഇല്ലായാമ മൂലം ് ഇരുവരും തൊടുപുഴ കുമാരമംഗലത്തേക്ക് വാടകയ്ക്ക് മാറുകയായിരുന്നു.
മരിച്ചു പോയ കുട്ടകളുടെ അച്ഛന് ഇവരോട് വലിയ സ്‌നേഹമായിരുന്നു. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന മകന്റെ പേരില്‍ മൂന്നരലക്ഷം രൂപയോളം ബാങ്കില്‍ ഇട്ടിരുന്നു. ഈ പണം അരുണും യുവതിയും ചേര്‍ന്ന് യുവാവ് മരിച്ചയുടനെ ബാങ്കില്‍ നിന്ന് പിന്‍വലിച്ചു. ഈ പണം ഉപയോഗിച്ച് യുവതിയുടെ കാറിന്റെ സിസി മുഴുവന്‍ അടച്ചുതീര്‍ത്തു. ബാക്കി പണം ഉപയോഗിച്ച് തൊടുപുഴയിലെ വര്‍ക്ക് ഷോപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് അറ്റക്കുറ്റ പണി നടത്തുകയും ചെയ്തു.
ഇപ്പോള്‍ യുവതി അരുണിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ടെങ്കിലും നേരത്തേ ഉണ്ടായ സംഭവങ്ങള്ഡ കൂട്ടി വായിക്കുമ്പോള്‍ വലിയ ദുരൂഹതകള്‍ക്കാണ് വഴിവയ്ക്കുന്നത്. അതേസമയം ഇവരുടെ ഇളയ മകന്‍ യുവതിയെ കാണുമ്പോല്‍ ഓടി ഒളിക്കുകയാണ്. അരുണ്‍ മാത്രമല്ല സ്വന്തം അമ്മയും തങ്ങളെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ഈ കുട്ടി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. അതേസമയം യവതിയുടെ അമ്മ ഭരണകക്ഷിയുടെ സജീവ പ്രവര്‍ത്തകയാണെന്നും ഇവരെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് സൂചന.
Post Your Comments