
റിയാദ്: സൗദിയില്‍ ട്രാഫിക് പൊലീസില്‍ ഇനി വനിതകളും. ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമിയാണ് ട്രാഫിക് പൊലീസിലേക്ക് വനിതകളെ നിയമിക്കുന്ന കാര്യം അറിയിച്ചത്. രാജ്യത്തെ പൊതു സുരക്ഷാ വകുപ്പ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം വിവിധ സുരക്ഷാ വകുപ്പുകളില്‍ നിയമിക്കുന്നതിന് സ്വദേശി വനിതകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇവരെ ട്രാഫിക് പോലീസില്‍ നിയമിക്കാനാണ് തീരുമാനം.
Post Your Comments