കാസര്‍കോട്:കനത്ത ചൂടിലും വിശ്രമമില്ലാത്ത പ്രചാരണത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ . കാസര്‍കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്റെ പ്രചാരണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു കഴിഞ്ഞു.
കനത്ത ചൂട് ഉണ്ടെങ്കിലും അതൊന്നും പ്രചാരണത്തെ ബാധിക്കുന്നില്ലെന്നും പ്രചാരണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും ഉണ്ണിത്താന്‍ പറയുന്നു.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മണ്ഡലത്തിലെ പ്രമുഖ സ്ഥാപനങ്ങളിലും പ്രമുഖ വ്യക്തികളെയും സന്ദര്‍ശിക്കുന്ന തിരക്കിലാണ് .
”ഞാന്‍ തീയില്‍ കുരുത്ത രാഷ്ട്രീയ പ്രവര്‍ത്തകനാണ്. വെയിലത്ത് വാടുന്ന പ്രശ്‌നമുദിക്കുന്നില്ല. മേടമാസത്തിലെ ചൂട് ഞാന്‍ കീഴ്‌പ്പെടുത്തും. എനിക്ക് ഈ ചൂടൊന്നും ഒരു വിഷയവുമില്ല.. ” -എന്നായിരുന്നു ചൂട് പ്രചാരണത്തെ ബാധിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉണ്ണിത്താന്റെ മറുപടി.കെപി യതീഷ് ചന്ദ്രനാണ് കാസര്‍കോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
Post Your Comments