Latest NewsKeralaIndia

ശശി തരൂര്‍ എംപിയുടെ ട്വീറ്റിനെതിരെ തീരദേശമേഖലകളിലും കടുത്ത പ്രതിഷേധം

മീനിന്റെ മണം തനിക്ക് ഓക്കാനം ഉണ്ടാക്കുന്ന ഒന്നാണ് എന്നാണ് ട്വിറ്റര്‍ വഴി അദ്ദേഹം പറഞ്ഞത്.

കൊച്ചി: മത്സ്യത്തൊഴിലാളികളെ അപമാനിച്ച ശശി തരൂര്‍ എംപിയുടെ ട്വീറ്റിനെതിരെ കൊച്ചിയിലെ തീരദേശമേഖലകളിലും കടുത്ത പ്രതിഷേധം. ശശി തരൂര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി. അരയ വിഭാഗത്തിനോടുളള കോണ്‍ഗ്രസിന്റെ മനോഭാവമാണിതെന്നും സമ്മതിദാന അവകാശത്തിലൂടെ ഇതിനെതിരെ പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു. മീനിന്റെ മണം തനിക്ക് ഓക്കാനം ഉണ്ടാക്കുന്ന ഒന്നാണ് എന്നാണ് ട്വിറ്റര്‍ വഴി അദ്ദേഹം പറഞ്ഞത്.

ഓക്കാനം വരുവിധം വെജിറ്റേറിയനായ എംപിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നുവെന്നാണ് ട്വിറ്റര്‍ അദ്ദേഹം പോസ്റ്റ് ചെയ്തത്. ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.ശശി തരൂരിന്റെ ഉള്ളിലെ സവര്‍ണ ചിന്തയാണ് ഇത്തരത്തില്‍ ഒരു കാര്യം പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് പറയുകയാണ് വിമര്‍ശകര്‍.
പ്രളയസമയത്ത് കേരളത്തിന്റെ രക്ഷകരായി എത്തിയവരാണ് മത്സ്യത്തൊഴിലാളികള്‍. അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ ജീവിക്കുന്ന ഭൂരിപക്ഷം ജനങ്ങളും ജീവിക്കുന്നത് ഈ തൊഴില്‍ ചെയ്താണ്.

ഇവരെ അധിക്ഷേപിച്ചതായാണ് പലരുടെയും വിമർശനം. ശശി തരൂര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തോപ്പുംപടിയിലെ ബീച്ച്‌ റോഡിലുളള സൗദി കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി.
കേരളത്തിലെ സൈനികരെന്ന് മുഖ്യമന്ത്രി വിശേഷിച്ച തങ്ങളെ അപമാനിച്ച ശശി തരൂരിനെതിരെയും കോണ്‍ഗ്രസിനെതിരെയും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് അവര്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ കീഴാളരായി കാണാന്‍ നഗരവാസികളെ പ്രേരിപ്പിക്കുന്നത് ഇത്തരം സവര്‍ണ ബോധമാണെന്നും ശശി തരൂറിന്റെ പ്രസ്താവന ഏറെ അപകടം നിറഞ്ഞതാണെന്നുമാണ് വിമര്‍ശനം . ഇന്നലെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരനും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button