തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി വിതരണം ചെയ്‌ത കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനമായ നാവിക് പ്രവര്‍ത്തനരഹിതമെന്ന് ആരോപണം. ഐഎസ്‌ആര്‍ഒ യുടെ സാങ്കേതിക സഹായത്തോടെ കെല്‍ട്രോണ്‍ നിര്‍മിച്ച ഉപകരണമാണ് നാവിക്. ഓഖി ദുരന്തത്തിനുശേഷം മത്സ്യത്തൊഴിലാളികളുടെ രക്ഷയ്ക്കായി അധികൃതര്‍ തിടുക്കത്തില്‍ തട്ടിക്കൂട്ടിയ ഉപകരണമാണിത്. കാലാവസ്ഥക്കനുസരിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കാതെ നേരത്തെയുള്ള സന്ദേശങ്ങള്‍ ഇംഗ്‌ളീഷില്‍ നല്‍കി ആദ്യം തന്നെ നാവിക് മത്സ്യത്തൊഴിലാളികളെ വെള്ളം കുടിപ്പിച്ചിരുന്നു.
കാറ്റിന്റെ ശക്തിയും ഗതിയും കടല്‍ക്ഷോഭവും മത്സ്യലഭ്യതയുമെല്ലാം മത്സ്യത്തൊഴിലാളികളെ മുന്‍കൂട്ടി അറിയിക്കുകയായിരുന്നു ഉപകരണത്തിന്റെ ലക്ഷ്യം. അധികൃതരുടെ വാക്കില്‍ വിശ്വസിച്ച് ഉപകരണവുമായി ഉള്‍ക്കടലില്‍ പോയവര്‍ ശക്തമായ കാറ്റില്‍പ്പെട്ടു വലഞ്ഞു. പോരായ്മകള്‍ പരിഹരിച്ച് പുതിയ സാങ്കേതിക വിദ്യയില്‍ നാവിക് പരിഷ്‌കരിച്ച് നല്‍കുമെന്ന ഉറപ്പും ബണ്ഡപ്പെട്ടവര്‍ അന്ന് നല്‍കി. രണ്ടാം ഘട്ടമായി നൽകിയ നാവിക് ഉപകരണങ്ങളും പണി മുടക്കിയതായാണ് മത്സ്യത്തൊഴിലാളികൾ ഇപ്പോൾ വ്യക്തമാക്കുന്നത്.
Post Your Comments