തിരുവനന്തപുരം : യുവാവിനെ മാതൃസഹോദരന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി.കടയ്ക്കാവൂര്‍ വെള്ളിപ്പാട്ടുമൂല കൊച്ചുതെങ്ങുവിള വീട്ടില്‍ വിനോദ് (35) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. മദ്യലഹരിയിലുണ്ടായ തർക്കം കൊലപാതകത്തിലേക്ക് കലാശിക്കുകയായിരുന്നു.സംഭവത്തില്‍ മാതൃസഹോദരന്‍ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അശോകന്റെ വീടിനു സമീപം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ അമ്മാവനായ അശോകന് തന്റെ അനന്തരവന് വിനോദിനെ കമ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
വിനോദിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.സംഭവത്തിനുശേഷം നാട്ടുകാര്‍ അശോകനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തടി മോഷണമുള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ് അശോകന്.
Post Your Comments