തിരുവനന്തപുരം: രൂക്ഷമായ വരൾച്ച; ദുരിതമനുഭവിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളമെത്തിക്കുവാനൊരുങ്ങി സപ്ലൈകോയും ജയില്‍ വകുപ്പും രംഗത്ത്. . വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളമെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒരു കുപ്പിവെള്ളത്തിന്റെ വിപണി വില20 രൂപയാണ് . പത്തു രൂപയായിരുന്നത് ക്രമേണ വര്‍ധിപ്പിച്ച് 20 ലെത്തുകയായിരുന്നു. ഇത് 12 രൂപയായി കുറയ്ക്കാമെന്ന് കഴിഞ്ഞ വര്‍ഷം കേരള വാട്ടര്‍ ബോട്ടില്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പ്രഖ്യാപനമുണ്ടായതെങ്കിലും ചില വന്‍കിടക്കാര്‍ ഇതില്‍ നിന്ന് പിറകോട്ട് പോയതാണ് നടപ്പിലാകാത്തതിന് കാരണമായി പറയപ്പെടുന്നത്.
Post Your Comments