പ്രചാരണത്തിനും അനുബന്ധകാര്യങ്ങൾക്കും ഉപയോഗിക്കുന്ന 90 ഇനങ്ങളുടെ നിരക്ക് പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണവേദിയിൽ ചെറിയ കൂളർ ഉപയോഗിച്ചാൽ അതിന് 500 രൂപ ചെലവ് കണക്കാക്കും. വലിയ കൂളറാണെങ്കിൽ 1000 രൂപയും. തോരണങ്ങൾക്ക് ഒരടി നീളത്തിന് നാലുരൂപവെച്ച് കണക്കാക്കും. തുണിയിലുള്ള ബോർഡിന് ഒരടിക്ക് 30 രൂപയും മരത്തിന്റെ ചട്ടക്കൂടുള്ളതിന് ഒരടിക്ക് 40 രൂപയുമാണ് ചെലവ്. ചെറിയ പ്രവേശനകവാടങ്ങൾക്ക് 3000 രൂപയും ഓഡിയോ ഗാനങ്ങൾക്ക് ഒരാൾ പാടുന്നതിന് അയ്യായിരവും രണ്ടുപേർ പാടുന്നതിന് 10,000 രൂപയും തടികൊണ്ടുള്ള കട്ടൗട്ടിന് ഒരടിക്ക് 110 രൂപയും തുണിയിലുള്ള പതാകകൾക്ക് ഒരടിക്ക് 22 രൂപയും ട്യൂബ്‌ലൈറ്റ് 10, ഹാലജൻ ലൈറ്റ് 200, എൽ.ഇ.ഡി. ടി.വി. 250, വീഡിയോവാൾ ചെറുത് ദിവസത്തിന് 6000, വലുതിന് 9000 രൂപയും എന്നിങ്ങനെയാണ് കണക്കാക്കുന്നത്.
Post Your Comments