Latest NewsIndia

മോദിക്കെതിരെ മത്സരിക്കാനൊരുങ്ങി ജസ്റ്റിസ് സി എസ് കര്‍ണന്‍

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കാനൊരുങ്ങി റിട്ട. ജസ്റ്റിസ് സി എസ് കര്‍ണന്‍. ജസ്റ്റിസ് കര്‍ണ്ണന്‍ തന്നെ രൂപീകരിച്ച ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. ഭരണത്തിലേയും നീതിന്യായ സംവിധാനത്തിലേയും അഴിമതി തുടച്ച് നീക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജസ്റ്റിസ് കര്‍ണ്ണന്‍ പ്രതികരിച്ചു. സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ന്യായാധിപര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് കോടതിയലക്ഷ്യക്കേസില്‍ ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ച ന്യായാധിപനാണ് ജസ്റ്റിസ് കര്‍ണ്ണന്‍.

അഴിമതിക്കൊപ്പം ദളിത് സമൂഹം നേരിടുന്ന പ്രതിസന്ധികളും പ്രചാരണ വിഷയമാക്കുമെന്ന് കര്‍ണ്ണന്‍ പറഞ്ഞു. ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി വിജയിച്ചാല്‍ അഴിമതിക്കാരായ ന്യായാധിപരുടെ പക്കലുള്ള പത്ത് ലക്ഷം കോടി രൂപയെങ്കിലും പുറത്ത് കൊണ്ടുവരുമെന്നാണ് ജസ്റ്റിസ് സി എസ് കര്‍ണ്ണന്റെ വാഗ്ദാനം. ഇദ്ദേഹം ചെന്നൈ സെന്‍ട്രലിലും മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലേയും മുപ്പത്തിയഞ്ച് മണ്ഡലങ്ങളില്‍ ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button