ജലന്ധര്‍: കണക്കില്ലാത്ത പണം കൈവശം വച്ചതിനു വൈദികനെ അറസ്റ്റ് ചെയ്തെന്ന പ്രചാരണം സത്യവിരുദ്ധമെന്നു ജലന്ധർ രൂപത . കണക്കില്ലാത്ത പണം പിടിച്ചെടുത്തെന്നും പണം കൈവശം വച്ച ജലന്ധര്‍ രൂപതയിലെ വൈദികനും സഹോദയ സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടറുമായ ഫാ.ആന്റണി മാടശേരിയെ അറസ്റ്റ് ചെയ്തെന്നുമായിരുന്നു വാർത്തകൾ.എന്നാല്‍, പിടിച്ചെടുത്തതു രേഖകള്‍ ഉള്ള പണമാണെന്നും രൂപതയുടെ സ്കൂളുകളിലേക്കു പുസ്തകം വാങ്ങാന്‍ വിദ്യാര്‍ഥികളില്‍ നിന്നു ശേഖരിച്ച പണമാണെന്നുമാണ് രൂപതയുടെ വിശദീകരണം.
ഈ പണത്തിനു രസീതും രേഖകളും കൃത്യമായി ഉള്ളതാണ്. ഇതു ബാങ്കിലേക്കു കൈമാറാനുള്ള നടപടിക്രമം നടക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ലുധിയാനയില്‍ നിന്നുള്ള എന്‍ഫോഴ്സ്മെന്റ് സംഘമെത്തി പണം പിടിച്ചെടുത്തതെന്നാണ് ഇവർ പറയുന്നത്. പണത്തിന്റെ രേഖകള്‍ ഉടന്‍ എന്‍ഫോഴ്സ്മെന്റില്‍ ഹാജരാക്കുമെന്ന് സഹോദയ അധികൃതര്‍ അറിയിച്ചു. സംഭവം സംബന്ധിച്ച് എന്‍ഫോഴ്സമെന്റ് ഡയറക്ടര്‍ക്കും പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ജലന്ധര്‍ രൂപത കേന്ദ്രങ്ങള്‍ അറിയിച്ചു
Post Your Comments