വയനാട്: വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് നാലര വര്‍ഷം തടവിന് കോടതി വിധിച്ചു. കണ്ണൂര്‍ പേരാവൂര്‍ ചേരാപുരം സ്വദേശികളായ തട്ടാന്‍കണ്ടി സിറാജ്(34), മലയില്‍ സുരേഷ് (41), പാടിക്കല്‍ കരീം(50), പാടിക്കല്‍ സത്യന്(41), ചെറുപാറയില്‍ സുരേഷ് (50) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
മര്‍ദ്ദനം ,വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, എന്നീ വകുപ്പുകളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
2016ല്‍ പക്രന്തളത്തായിരുന്നു കേസിനാസ്പദമായ സംഭവം. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി. സെയ്തലവിയാണ് ശിക്ഷ വിധിച്ചത്.
Post Your Comments