ബംഗ്ലാദേശി ജീവിതങ്ങളെ മനോഹരമായി ക്യാമറയില്‍ പകര്‍ത്തി ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയതില്‍ മുഖ്യ പങ്കുവഹിച്ചയാളാണ് ജെഎംബി ആകാശ്. നന്മയും തിന്മയും സുഖവും ദു:ഖവുമെല്ലാം കെട്ടുപിണഞ്ഞുകിടക്കുന്ന ഒരുപാട് കഥകളാണ് ആകാശിന്റെ ക്യാമറിയില്‍ പതിഞ്ഞ മുഖങ്ങള്‍ക്ക് പറയാനുള്ളത്. ഇപ്പോഴിതാ അതുപോലൊരു മുഖത്തിനും പറയാനുണ്ടൊരു കഥ. വിയര്‍പ്പൊലിപ്പിച്ചമുഖവുമായി നിറഞ്ഞ ചിരിയോടെ ജഹാനര എന്ന യുവതിയുടെ ചിത്രവും ആകാശിന്റെ ക്യാമറകണ്ണില്‍ പതിഞ്ഞതാണ്. ജഹാനരയുടെ കഥ അല്‍പ്പം കണ്ണു നനയിക്കുന്നതും ഒപ്പം ചിന്തിപ്പിക്കുന്നതും കൂടിയാണ്.
ജഹാനരയുടെ ജീവിതകഥ ആകാശ് ഫെയ്സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ
ഞാന്‍ വിവാഹം കഴിച്ചത് ഒരു കള്ളനെയാണ്, ദയവുചെയ്ത് ചിരിക്കരുത്. ഞാന്‍ തമാശ പറയുന്നതല്ല, കാര്യമാണ്. എന്റെ ജീവിതം സിനിമ തന്നെയാണ്.
അച്ഛന്റെ മരുന്ന് വാങ്ങാന്‍ പോകുന്നതിനിടയില്‍ എന്റെ കൈയില്‍ നിന്ന് പണവും ഡോക്ടറുടെ കുറിപ്പും കവരാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഭര്‍ത്താവിന്റെ മുഖം ഞാന്‍ ആദ്യമായി കാണുന്നത്. വളരെ ഗുരുതരാവസ്ഥയില്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു എന്റെ അച്ഛനെ.
ഒരു വീട്ടില്‍ ജോലിക്ക് നിന്നിരുന്ന എനിക്ക് ശമ്ബളം ലഭിച്ചത് അന്ന് വൈകുന്നേരമാണ്. എന്റെ പേഴ്സും കൈയില്‍ മരുന്ന കുറിപ്പടിയുമായി മരുന്ന് വാങ്ങുന്നതിനായി ഞാന്‍ പോവുകയായിരുന്നു. പെട്ടെന്നാണ് ഒരാള്‍ എന്റെ മുന്നിലേക്ക് വരുന്നുതും എന്റെ കൈയിലുള്ള എല്ലാം തട്ടിപ്പറിച്ച് ഓടിയത്. വളരെ പെട്ടെന്നാണ് എല്ലാം സംഭവിച്ചത്. എനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. റോഡരികിലിരുന്ന ഞാന്‍ ഉറക്കെ നിലവിളിച്ചു. എനിക്കുചുറ്റും ആളുകള്‍ കൂടി. പക്ഷേ ആരും എന്നെ സഹായിച്ചില്ല. എനിക്കറിയില്ല എത്രനേരം ഞാന്‍ അങ്ങനെ കരഞ്ഞുവെന്ന്.
കാലിയായ കൈകളുമായി അച്ഛനെ കാണാനായി അന്ന് ആശുപത്രിയില്‍ പോകാന്‍ എനിത്ത് സാധിക്കുന്നുണ്ടായില്ല. വീട്ടിലേക്ക് തിരിച്ചെത്തിയ ഞാന്‍ അന്നു രാത്രി മുഴുവന്‍ നാളെ രാവിലെ അച്ഛനെ എങ്ങനെ അഭിമുഖീകരിക്കും എന്നുള്ള ആലോചനയില്‍ ആയിരുന്നു.
അന്ന് പുലര്‍ച്ചെ ശുചിമുറിയില്‍ എല്ലാംപോയി എന്റെ മുറിക്ക് പുറത്തെത്തിയ ഞാന്‍ അത്ഭുതപ്പെട്ടുപോയി എന്റെ മുഴുവന്‍ പണവും ഒരു പാക്കറ്റുനിറയെ മരുന്നുകളും, മരുന്നിന്റെ കുറിപ്പടിയും എന്റെ വാതില്‍പ്പടിക്ക് സമീപമിരിക്കുന്നു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായില്ല. എന്റെ മുറിക്ക് സമീപം താമസിച്ചിരുന്നവരോട് മുറിക്ക് പുറത്ത് ആരെയെങ്കിലും കണ്ടിരുന്നോ എന്ന് ഞാന്‍ ചോദിച്ചു. പക്ഷേ അവരാരും ആരെയും കണ്ടിരുന്നില്ല.
പിറ്റേന്ന് രാവിലെ, എന്റെ മുറിക്ക് പുറത്ത് ഒരു പാക്കറ്റില്‍ പഴങ്ങള്‍ ഇരിക്കുന്നത് കണ്ടു. ഇത്തരത്തില്‍ അടുത്ത 15 ദിവസത്തോളം എന്റെ അച്ഛന്റെ അസുഖവുമായി ബന്ധപ്പെട്ട് വിവിധ വസ്തുക്കള്‍ എന്റെ വാതില്‍പ്പടിയില്‍ നിന്ന് എനിക്ക ലഭിച്ചു. ആളെ പിടിക്കുന്നതിനായി ഞാന്‍ രാത്രി ഉറങ്ങാതിരിക്കാന്‍ തുടങ്ങി. പക്ഷേ എനിക്ക് കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരുദിവസം എന്തുസംഭവിച്ചാലും അയാളെ പിടിക്കണം എന്നുതന്നെ ഞാന്‍ കരുതി. മുറിയില്‍ പുറത്തായി കുറച്ചകലെ ഞാന്‍ കാത്തിരുന്നു. അയാള്‍ വന്നപ്പോള്‍ അയാള്‍ക്ക് തൊട്ടുപിറകിലുണ്ടായിരുന്നു ഞാന്‍.
എന്റെ കൈയില്‍ നിന്ന് പണം തട്ടിപ്പറിച്ച്, ഞാന്‍ റോഡില്‍ ഇരുന്ന് നിലവിളിച്ചപ്പോള്‍ എനിക്ക് ചുറ്റുംകൂടിയ ആളുകളില്‍ അയാളുമുണ്ടായിരുന്നുവെന്ന് അയാള്‍ പറഞ്ഞു. ആ നിമിഷം ചെയ്ത പ്രവര്‍ത്തിയില്‍ അയാള്‍ക്ക് കുറ്റബോധം തോന്നി. മോഷണം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അച്ഛന്‍ എന്താണെന്നോ, കുടുംബമെന്താണെന്നോ തന്റെ ജീവിതത്തില്‍ ഇതുവരെ താന്‍ മനസ്സിലാക്കിയിരുന്നില്ലെന്ന് അയാള്‍ പറഞ്ഞു. ‘നീ നിന്റെ അച്ഛന് വേണ്ടി കരയുന്നത് കണ്ടപ്പോള്‍ എന്താണ് സ്നേഹമെന്ന് ഞാന്‍ മനസ്സിലാക്കി.’
തൊട്ടുപിറ്റേന്ന് മുതല്‍ അയാള്‍ ജോലി ചെയ്യാന്‍ ആരംഭിച്ചു. എന്റെ അച്ഛന് വേണ്ടി അയാള്‍ വാങ്ങിക്കൊണ്ടുവന്നതെല്ലാം സ്വന്തമായി ജോലിയെടുത്ത് സമ്ബാദിച്ച പണം ഉപയോഗിച്ചാണെന്ന് പറഞ്ഞു. അയാള്‍ എന്നോട് മാപ്പിരന്ന രീതി കണ്ട് ഞാന്‍ അയാള്‍ മാപ്പുകൊടുത്തു. അതുമാത്രമല്ല അയാളുമായി പ്രണയത്തിലായി, ഒരു കള്ളനുമായി. വിവാഹം കഴിച്ച് ഞങ്ങള്‍ അഞ്ചുവര്‍ഷമായി വളരെ സന്തോഷത്തോടെ ജീവിക്കുന്നു. തെരുവില്‍ വളര്‍ന്നതിനാല്‍ സ്നേഹമെന്തെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. ഇന്ന് ഞങ്ങള്‍ പരസ്പരം വളരെയധികം സ്നോഹിക്കുന്നുണ്ട്. ഞങ്ങള്‍ ഒന്നിച്ച് ജോലി ചെയ്യുന്നു.
കാരുണ്യത്തിനും സ്നേഹത്തിനും ഒരു മനുഷ്യമനസ്സിനെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് ഞാനിന്ന് വിശ്വസിക്കുന്നു. – ജഹാനര
https://www.facebook.com/gmbakash/posts/2228598813871527
Post Your Comments