Latest NewsIndia

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ മിഷൻ അമേരിക്ക ലൈവായി കണ്ടുവെന്ന് റിപ്പോർട്ട്

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ അമേരിക്കന്‍ വ്യോമസേന ലൈവായി ട്രാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്. അമേരിക്കന്‍ വ്യോമസേനയുടെ ചാര വിമാനം ഉപയോഗിച്ചാണ് ഇന്ത്യയുടെ മിഷന്‍ ശക്തി ദൗത്യം ട്രാക്ക് ചെയ്‌തത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമപ്രവര്‍ത്തകരെ അറിയിക്കും മുന്‍പെ അമേരിക്കന്‍ വ്യോമസേന ഇക്കാര്യം അറിഞ്ഞിരുന്നെന്നാണ് സൂചന.

ഇന്ത്യയ്ക്ക് സമീപമുള്ള ദ്വീപായ ഡീഗോ ഗാര്‍സിയയില്‍ നിന്നു ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗത്തേക്ക് തിരിച്ച വിമാനമാണ് (USAF RC-135S 62-4128 CHAOS45) മിഷൻ ട്രാക്ക് ചെയ്‌തത്‌. അമേരിക്കയുടെ ബോയിംഗ് നിര്‍മിത ആര്‍സി-135 നിരീക്ഷണ വിമാനം ഉപയോഗിച്ച് ഡീഗോ ഗാര്‍സിയക്ക് സമീപമുളള വ്യോമ നീക്കങ്ങളെല്ലാം അമേരിക്കന്‍ വ്യോമസേന നിരീക്ഷിക്കുന്നുണ്ട്. വിമാനത്തില്‍ ഘടിപ്പിച്ച ടെക്‌നോളജി ഉപയോഗിച്ച് റിയല്‍ ടൈം നിരീക്ഷണമാണ് അമേരിക്കന്‍ വ്യോമസേന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button