ദുബായ് : കേരളത്തിന് അഭിമാനമായി ഫോബ്‌സ് പട്ടികയില്‍ വീണ്ടും മലയാളികള്‍ ഇടം പിടിച്ചു. ഫോബ്‌സിന്റെ 2019ലെ ധനികരുടെ പട്ടികയില്‍ യുഎഇയില്‍ നിന്നുള്ള ആറ് ഇന്ത്യന്‍ ബിസിനസുകാരില്‍ നാല് പേര്‍ മലയാളികാളാണ് . എം.എ. യൂസഫലി, സണ്ണി വര്‍ക്കി, ഷംസീര്‍ വയലില്‍, പി.എന്‍.സി. മേനോന്‍ എന്നിവരാണ് പട്ടികയിലുള്ള മലയാളികള്‍. ഇവരെ കൂടാതെ ബി.ആര്‍. ഷെട്ടി, മിക്കി ജഗതിനി എന്നിവരും ഉള്‍പ്പെടുന്നു.
യുഎഇയില്‍ ഉള്ള ഇന്ത്യന്‍ വ്യവസായികളില്‍ ഏറ്റവും ധനികന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ്. ഫോബ്‌സ് പട്ടികയില്‍ 394ാം സ്ഥാനത്തുള്ള യൂസഫലിയുടെ ആസ്തി ഏതാണ്ട് 4.37 ബില്യണ്‍ ഡോളറില്‍ (32,469 കോടി രൂപ) അധികം ആണ്. തൃശൂര്‍ ജില്ലയിലെ നാട്ടിക സ്വദേശിയായ യൂസഫലി, ലുലു ഗ്രൂപ്പ്
മിക്കി ജഗതിനിയാണ് ഈ പട്ടികയില്‍ യുഎഇയില്‍ നിന്നും രണ്ടാമതുള്ള ഇന്ത്യന്‍ വ്യവസായി. ദുബായ് ആസ്ഥാനമായുള്ള ലാന്‍ഡ്മാര്‍ക്ക് റീട്ടെയില്‍ സ്റ്റോര്‍ ആണ് ഇദ്ദേഹത്തിന്റേത്.
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍എംസി ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനും ചെയര്‍മാനുമായ ബി.ആര്‍. ഷെട്ടിയാണ് ഫോബ്‌സ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള യുഎഇയിലെ ഇന്ത്യക്കാരന്‍. 2.8 ബില്യണ്‍ യുഎസ് ഡോളറാണ് (ഏതാണ്ട് 19,335 കോടിയില്‍ അധികം രൂപ) ഷെട്ടിയുടെ ആസ്ഥി.
വിദ്യാഭ്യാസ സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനും മലയാളിയുമായ സണ്ണി വര്‍ക്കിയാണ് ഈ പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്. 2.4 ബില്യണ്‍ യുഎസ് ഡോളര്‍ (16,575 കോടിയില്‍ അധികം രൂപ) ആണ് ഈ മലയാളിയുടെ സമ്പാദ്യം.
ഫോബ്‌സിന്റെ പട്ടികയില്‍ ഇടം നേടിയ അഞ്ചാമത്തെ വ്യക്തിയും മറ്റൊരു മലയാളിയാണ്. വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ മരുമകനുമായ ഡോ.ഷംസീര്‍ വയലില്‍ ആണു പട്ടികയിലെ അഞ്ചാമന്‍. കോഴിക്കോട് സ്വദേശിയായ ഷംസീറിന് 1.4 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയുണ്ട്
പി.എന്‍.സി. മേനോന്‍ ആറാം സ്ഥാത്തെത്തിയ ഇന്ത്യക്കാരന്‍. പ്രോപ്പര്‍ട്ടി ഡെവലപ്പറായ പിഎന്‍സി, തൃശൂര്‍ ജില്ലക്കാരനാണ്. 1.1 ബില്യണ്‍ യുഎസ് ഡോളറാണ് (75,92 കോടി രൂപയില്‍ അധികം) സമ്പാദ്യം
Post Your Comments