Latest NewsKerala

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരെ ബെെക്കിടിച്ചെന്ന് പരാതി പറഞ്ഞ പൊലീസുകാരന്  സസ്പെന്‍ഷന്‍ , സേനയില്‍ കടുത്ത ആക്ഷേപം

പൂന്തുറ:  വാഹന പരിശോധനക്കിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍റെ ബെെക്കിടിച്ചെന്ന് പരാതിപ്പെട്ട പോലീസുകാരനെ കമ്മീഷണര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. പൂന്തുറ സ്റ്റേഷനിലെ എ.എസ്.ഐ ശൈലേന്ദ്ര പ്രസാദിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സി.പി.എമ്മുകാര്‍ക്കെതിരെ പരാതി പറയുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നത് പതിവാകുന്നതായി സേനയില്‍ വലിയ ആക്ഷേപം ഉടലെടുക്കുന്നതിനും കാരണമായിട്ടുണ്ട്.

പരുത്തിക്കുഴിയില്‍ വാഹന പരിശോധനക്കിടെയാണ് ശെെലേന്ദ്ര പ്രസാദിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പ്രവീണിന്‍റെ ബെെക്കിടിച്ചത്. തുടര്‍ന്ന് ഇദ്ദേഹം ഈ കാര്യം പരാതിപ്പെടുകയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്നേ ദിവസം രാത്രി ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി സ്റ്റേഷനില്‍ ബഹളം വെയ്ക്കുകയും കസ്റ്റഡിയില്‍ ആയ പ്രവര്‍ത്തകനെ മോചിപ്പിക്കുകയും ചെയ്തു. ശേഷമാണ് ഡിവെെഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസുകാരനെതിരെ പരാതികൊടുത്തത്. ഇതിനെ ത്തുടര്‍ന്ന് കമ്മീഷണര്‍ അന്വേഷണവിധേയമായി സസ്പെെന്‍ഡ് ചെയ്തിരിക്കുന്നത്. . ഗുരുതര കൃത്യവിലോപം കാണിച്ചെന്നും മാധ്യമങ്ങളില്‍ വാര്‍ത്തയാക്കിയത് പൊലീസിന് അവമതിപ്പുണ്ടാക്കിയെന്നുമാണ് നടപടിക്ക് കാരണമായി പറയുന്നത്.

ഇതിന് മുമ്പും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിനെ മര്‍ദിച്ചപ്പോള്‍, മര്‍ദനമേല്‍ക്കുകയും അതിനെതിരെ പരാതി നല്‍കുകയും ചെയ്ത പോലീസുകാരനെതിരേയും സമാന നടപടി എടുത്തിരുന്നു. സര്‍ക്കാരിന് അനുകൂലമായ സംഘടനകള്‍ക്കെതിരെ ശബ്ദിക്കാതിരിക്കുന്നതിനാണ് ഇത്തരത്തിലുളള നടപടിക്ക് വിധേയമാക്കപ്പെടുന്നതെന്ന് പോലീസിനകത്ത് നിന്ന് കടുത്ത ആക്ഷേപമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button