ലണ്ടന്‍: അര്‍ജന്റീനയുടെ സ്ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയ്ന് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. എന്നാല്‍ ക്ലബ് ഫുട്ബോളില്‍ ചെല്‍സിക്ക് വേണ്ടി തുടര്‍ന്നും കളിക്കുമെന്നും 31 വയസുകാരന് ഹിഗ്വെയ്ന് വ്യക്തമാക്കി.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനയാണ് ബൂട്ടഴിക്കുന്നതെന്ന് ഹിഗ്വെയ്ന് പറഞ്ഞു. അര്‍ജന്റീനയ്ക്കായി 75 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകള്‍ നേടിയിട്ടുണ്ട്. 2014 ലോകകപ്പിലും 2016 കോപ്പ അമേരിക്കയിലും ഹിഗ്വെയ്ന് അര്‍ജന്റീനക്ക് വേണ്ടി കളിച്ചിരുന്നു.
ഹിഗ്വെയ്ന് 2018 ലോകകപ്പിലും ബൂട്ടണിഞ്ഞു. എന്നാല്‍, 2018 ലോകകപ്പിന് ശേഷം ഹിഗ്വെയ്ന് രാജ്യാന്തര ടീമില്‍ ഇടം ലഭിച്ചിട്ടില്ല.2009 ല്‍ അര്‍ജന്റീനയുടെ ദേശീയ ടീമിലെത്തിയ താരമാണ് ഹിഗ്വെയ്ന്.
Post Your Comments