Latest NewsIndia

പ്രകാശ് രാജിനെതിരെ വന്‍ ആരോപണം ;  ബംഗളൂരു സാൂഹ്യപ്രവര്‍ത്തകന്‍ ഇല.കമ്മീ. പരാതി നല്‍കി 

ബംഗളൂര്‍ :    നടനും വരുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ ബംഗളൂര്‍ സെന്‍ട്രലില്‍ സ്വതന്ത്ര സ്വാനാര്‍ഥിയായി മല്‍സരിക്കുന്ന പ്രകാശ് രാജിനെതിരെ വന്‍ ആരോപണമുയര്‍ത്തി ബംഗ്ലൂരിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍.  പ്രകാശ് രാജിന് മുന്ന് സംസ്ഥാനങ്ങളിലായി മൊത്തം 4     വോട്ടേഴ്സ് കാര്‍ഡ് ഉണ്ടെന്നാണ് ഇയാള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നിയമ വിരുദ്ധമായി വോട്ടേഴ്സ് കാര്‍ഡ് കരസ്ഥമാക്കിയതിന് പ്രാകാശ് രാജിനെതിരെ കേസെടുത്ത് ശിക്ഷ നല്‍കണമെന്നും നടന്‍റെ സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യണമെന്നുമാണ് ഇലക്ഷന്‍ കമ്മീഷന് ഇദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്.

ഇത്തരത്തിലുളള കുറ്റകൃത്യത്തിന് മിനിമം ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്നതാണ്. ബംഗ്ലൂരിലെ ജഗന്‍ കുമാര്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് പ്രകാശ് രാജിനെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. തമിഴ്നാടിലെ വെലാന്‍ചേരി മണ്ഡലത്തില്‍ രണ്ട് വോട്ടേഴ്സ് ലിസ്റ്റിലും  ശാന്തിനഗറിലും  തെലങ്കാനയിലെ സെരില്ലാനമ്പിളളിയില്‍ ഒരു വോട്ടേഴ്സ് ലിസ്റ്റിലുമായി മൊത്തം നാല് ഇടങ്ങളിലായി വോട്ടേഴ്സ് ലിസ്റ്റില്‍ സ്ഥാനം നേടിയാതായി ആരോപകന്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് പൗരത്വ നിയമത്തിന് എതിരാണെന്നും പൗരത്വ നിയമം 1950 ലെ സെക്ഷന്‍ 17, 18 , 31 വകുപ്പുകള്‍ അനുസരിച്ച് ശിക്ഷാര്‍ഹവുമാണെന്ന് അദ്ദേഹം വിശദമാക്കി. ഇലക്ഷന്‍ കമ്മീഷന്‍ നടപടി എടുത്തില്ലെങ്കില്‍ താന്‍ പരാതിയുമായി ഹെെക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.

അതേസമയം തന്‍റെ പേരിന് കളങ്കം ചാര്‍ത്തുന്നതിനുളള ചിലരുടെ ശ്രമങ്ങളാണ് ഇതെന്നും ഇലക്ഷന്‍ കമ്മീഷനില്‍ താന്‍ നാമ നിര്‍ദ്ദേശക പത്രിക സമര്‍പ്പിട്ടിട്ടുണ്ടെന്നും അവര്‍ വേണ്ടവിധം രേഖകള്‍ പരിശോധിക്കട്ടേയെന്നും നടന്‍ പ്രകാശ് രാജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button