Latest NewsKerala

അരുൺ കുട്ടിയെ മർദ്ദിച്ചതിന്റെ കാരണം പോലീസ് വ്യക്തമാക്കി

തൊടുപുഴ : തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് വ്യക്തമാക്കി. ഇളയകുട്ടി സോഫയിൽ മൂത്രമൊഴിച്ചതിനാണ് മൂത്ത കുട്ടിയെ പ്രതി അരുൺ  ഉപദ്രവിച്ചത്. കുട്ടിയെ ക്രൂരമായി മർദ്ദിച്ചതിന് ശേഷം ഭിത്തിയിലേക്ക് പ്രതി വലിച്ചെറിഞ്ഞു. കുട്ടികളെ മുമ്പും മർദ്ദിക്കുമായിരുന്നവെന്ന് അമ്മ മൊഴിനൽകി.അമ്മയ്ക്കും മർദ്ദനമേറ്റുവെന്ന് ഡിവൈഎസ്പി പറഞ്ഞു.ഭയംകൊണ്ടാണ് മർദ്ദനവിവരം പുറത്തുപറയാതിരുന്നതെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു.

അതേസമയം അരുണ്‍ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇയാള്‍ക്കെതിരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തല്‍ എന്നിവയ്‌ക്കെതിരെയാണ് കേസ്.

അതേസമയം കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ ഏഴുവയസ്സുകാരന്‍ നിലവില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button