Latest NewsInternational

ലോ​ക​ത്ത് ആ​ദ്യ​മാ​യി എ​ച്ച്‌ഐ​വി പോ​സി​റ്റീ​വിൽ നിന്ന് വൃക്ക സ്വീകരണം നടത്തി

വാ​ഷിം​ഗ്ട​ണ്‍: ലോ​ക​ത്ത് ആ​ദ്യ​മാ​യി എ​ച്ച്‌ഐ​വി പോ​സി​റ്റീ​വിൽ നിന്ന് വൃക്ക സ്വീകരണം നടത്തി. അ​മേ​രി​ക്ക​യി​ലെ മെ​രി​ല​ന്‍​ഡി​ല്‍ ബ​ള്‍​ടി​മോ​റി​ലെ ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സി​ലു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് അപൂർവമായ ഈ ശാസ്ത്രകിയ നടന്നത്.ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ജീ​വി​ച്ചി​രി​ക്കു​ന്ന എ​ച്ച്‌ഐ​വി​ രോഗിയിൽനിന്ന് വൃ​ക്കം ദാ​നം ചെ​യ്യു​ന്നത്.

ഡോ​ക്ട​ര്‍ ഡോ​റി സെ​ഗേ​വാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. എ​ച്ച്‌ഐ​വി രോഗിയുടെ വൃക്ക സ്വീകരിച്ചാൽ രോഗം പകരുമെന്നായിരുന്നു മുൻ ധാരണ.എ​ന്നാ​ല്‍ പു​തി​യ ത​രം ആ​ന്‍റി-​റി​ട്രോ​വൈ​റ​ല്‍ മ​രു​ന്നു​ക​ള്‍ ഇ​ത്ത​ര​ത്തി​ലു​ള്ള വൃ​ക്ക​രോ​ഗ​ത്തി​നു ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. ശ​സ്ത്ര​ക്രി​യ ബു​ദ്ധി​മു​ട്ടേ​റി​യ​താ​യി​രു​ന്നെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സി​ലെ ആ​ശു​പ​ത്രി അ​ര്‍​ബു​ദ​വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ര്‍ ഡോ. ​ക്രി​സ്റ്റി​നെ ഡു​റാ​ന്‍​ഡ് പ​റ​ഞ്ഞു. അ​റ്റ്ലാ​ന്‍റാ സ്വ​ദേ​ശി നി​ന മാ​ര്‍​ട്ടി​ന​സ് (35) ആ​ണ് വൃ​ക്ക ദാ​നം ചെ​യ്ത​ത്.

“എന്നെ സംബന്ധിച്ചിടത്തോളം മറ്റാരെയും പോലെ ഒരു അവസരമായിരുന്നു ഇതെന്നും. സാധാരണ മനുഷ്യരിൽ നിന്ന് മറ്റൊരുനിലയ്ക്ക് സമൂഹം ചിന്തിക്കുമ്പോഴാണ് എച്ച്ഐവി ബാധിതർക്കുണ്ടാകുന്നതെന്ന് മാർട്ടിനസ് പറഞ്ഞു”.

shortlink

Related Articles

Post Your Comments

Related Articles


Back to top button