വാഷിംഗ്ടണ്‍: ലോകത്ത് ആദ്യമായി എച്ച്ഐവി പോസിറ്റീവിൽ നിന്ന് വൃക്ക സ്വീകരണം നടത്തി. അമേരിക്കയിലെ മെരിലന്‍ഡില്‍ ബള്‍ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സിലുള്ള ആശുപത്രിയിലാണ് അപൂർവമായ ഈ ശാസ്ത്രകിയ നടന്നത്.ലോകത്ത് ആദ്യമായാണ് ജീവിച്ചിരിക്കുന്ന എച്ച്ഐവി രോഗിയിൽനിന്ന് വൃക്കം ദാനം ചെയ്യുന്നത്.
ഡോക്ടര്‍ ഡോറി സെഗേവാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. എച്ച്ഐവി രോഗിയുടെ വൃക്ക സ്വീകരിച്ചാൽ രോഗം പകരുമെന്നായിരുന്നു മുൻ ധാരണ.എന്നാല്‍ പുതിയ തരം ആന്റി-റിട്രോവൈറല്‍ മരുന്നുകള്‍ ഇത്തരത്തിലുള്ള വൃക്കരോഗത്തിനു ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ ബുദ്ധിമുട്ടേറിയതായിരുന്നെന്ന് ജോണ്‍സ് ഹോപ്കിന്‍സിലെ ആശുപത്രി അര്‍ബുദവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ക്രിസ്റ്റിനെ ഡുറാന്‍ഡ് പറഞ്ഞു. അറ്റ്ലാന്റാ സ്വദേശി നിന മാര്‍ട്ടിനസ് (35) ആണ് വൃക്ക ദാനം ചെയ്തത്.
“എന്നെ സംബന്ധിച്ചിടത്തോളം മറ്റാരെയും പോലെ ഒരു അവസരമായിരുന്നു ഇതെന്നും. സാധാരണ മനുഷ്യരിൽ നിന്ന് മറ്റൊരുനിലയ്ക്ക് സമൂഹം ചിന്തിക്കുമ്പോഴാണ് എച്ച്ഐവി ബാധിതർക്കുണ്ടാകുന്നതെന്ന് മാർട്ടിനസ് പറഞ്ഞു”.
Post Your Comments