NattuvarthaLatest News

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം

കോതമംഗലം : കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് വന്‍ അപകടം. കൊച്ചി- മധുര ദേശീയ പാതയില്‍ നേര്യമംഗലത്തിനു സമീപമാണ് രണ്ടാംമൈലില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ പിഞ്ചുകുട്ടിയടക്കം 10 പേര്‍ക്ക് പരുക്കേറ്റു. രാജാക്കാട് നിന്ന് പിറവം പെരുവയിലേക്കു മടങ്ങുകയായിരുന്ന കാര്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടത്തില്‍പ്പെട്ടത്.

200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് പതിച്ച കാര്‍ ഇടയ്ക്ക് മരത്തില്‍ തങ്ങി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരുക്കേറ്റ ദിവ്യ അനിഷ്(24), ഏദന്‍ അനിഷ്(ഒന്നര), പ്രിയ (17), സുനിഷ് തങ്കപ്പന്‍ (30),വി.പി.തോമസ്(54), സില്ല (27), തങ്കപ്പന്‍ (60),അനീഷ് തങ്കപ്പന്‍(27), സിബി വര്‍ഗീസ് (32),അന്നമ്മ (60) എന്നിവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button