ലണ്ടൻ : വായ്‌പ തട്ടിപ്പ് കേസിൽ പിടിയിലായ വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ വെസ്റ്റമിനിസ്റ്റർ കോടതി തള്ളി. ഇത് രണ്ടാം തവണയാണ് ലണ്ടൻ കോടതി ജാമ്യം തള്ളുന്നത് .കേസിലെ സാക്ഷികള്‍ക്ക് വധഭീഷണിയുണ്ട്. ജാമ്യം അനുവദിച്ചാല്‍ നീരവ് മോദി തെളിവുകള്‍ നശിപ്പിക്കാനും ബ്രിട്ടന്‍ വിട്ടുപോകാനും സാധ്യത ഉണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസ് ഏപ്രിൽ 26ന് കോടതി പരിഗണിക്കും. 26 വരെ നീരവ് മോദി ജയിലില്‍ കഴിയേണം.
London's Westminster Magistrate court rejects bail application of Nirav Modi. pic.twitter.com/JmDk0GNEnm
— ANI (@ANI) March 29, 2019
ഇന്ത്യയില്‍ നിന്ന് സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറും പ്രോസിക്യൂഷനെ സഹായിക്കാനായി കോടതിയില്‍ എത്തിയിരുന്നു. നീരവിനെതിരായി കൂടുതല്‍ തെളിവുകൾ അന്വേഷണ ഏജന്‍സികള്‍ ഹാജരാക്കി. നീരവ് മോദിയുടെ ജാമ്യാപേക്ഷ ഇന്ത്യ ആദ്യമേ എതിര്‍ത്തിരുന്നു. മാര്‍ച്ച് തുടക്കത്തില്‍ അറസ്റ്റിലായ നീരവിനെ വിട്ടു കിട്ടണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
Post Your Comments