കാസര്‍കോട്: കോണ്‍ഗ്രസിനെയും ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് കാരണമാണ്. വന്യമൃഗങ്ങളെ അടക്കം എതിര്‍ത്ത് തോല്‍പ്പിച്ച് ജീവിക്കുന്നവരാണ് വയനാട്ടുകാര്‍. ആരെ ജയിപ്പിക്കണമെന്നും ആരെ തോല്‍പ്പിക്കണമെന്നും അവര്‍ക്ക് വ്യക്തമായി അറിയാമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു
എല്ലാ ഘടകകക്ഷികളും ഒരുമിച്ചാണ് എല്‍ഡിഎഫിന്റെ പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്. എന്‍സിപി അടക്കമുള്ള ഒരു ഘടകകക്ഷിയും പ്രചാരണത്തില്‍ നിന്ന് മാറി നില്‍ക്കുന്നില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒരു സീറ്റില്‍ പോലും ജയിക്കില്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും ജയിക്കാത്തവര്‍ പാര്‍ലമന്റ് തെരഞ്ഞെടുപ്പ് ജയിക്കുമെന്ന അവകാശവാദമുയര്‍ത്തുന്നത് ബാലിശമാണെന്നും തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും കാനം
Post Your Comments