തിരുവനന്തപുരം: ഇടതുമുന്നണി സ്ഥാനാര്‍ത്ഥികൾക്കെന്ന പേരിൽ സെക്രട്ടേറിയറ്റില്‍ പണപ്പിരിവ്. ഒരു ഭരണകക്ഷി യൂണിയനാണ് ജീവനക്കാരില്‍ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനായി പണപ്പിരിവ് നടത്തുന്നതായി ആക്ഷേപം ഉയർന്നിരിക്കുന്നത്. ആയിരം രൂപയും അതില്‍കൂടുതലും ജീവനക്കാരില്‍ നിന് നിര്‍ബന്ധിച്ച് പിരിക്കുന്നതായാണ് ആരോപണം. കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയേറ്റ് അസോസിയേഷൻ ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്.
ഐ.എം.ജിയില്‍ നിന്നും ഇവർ പണപ്പിരിവ് നടത്തിയിട്ടുണ്ട്. പണം വാങ്ങുന്നുണ്ടെങ്കിലും രസീത് നല്‍കുന്നില്ലെന്നും പകരം പിരിവുകാരുടെ കൈയിലുള്ള നോട്ടുബുക്കില്‍ പണം നല്‍കുന്നവരുടെ പേരെഴുതുകയാണ് ചെയ്യുന്നത്. അതേസമയം രസീത് നല്‍കാത്തതിനാല്‍ തെളിവില്ലാതെ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് വകുപ്പ് അധികൃതര്‍ പറയുന്നത്.
Post Your Comments