ന്യൂഡല്‍ഹി: രാജ്യത്തെ 1000 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം ലഭ്യമാക്കി റെയില്‍വേ മന്ത്രാലയം..2016 ജനുവരിയിലാണ് റെയില്‍ ടെല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം ലഭ്യമാക്കാനുള്ള പദ്ധതി അവലംബിക്കുന്നത്. മുംബൈ സെന്‍ട്രല്‍ സ്റ്റേഷനിലാണ് പദ്ധതി ആദ്യമായി പ്രാവര്‍ത്തികമാക്കുന്നത്. തുടര്‍ന്നുള്ള 2 വര്‍ഷത്തിനിടെയാണ് 1000 സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സംവിധാനം ലഭ്യമാക്കിയത്. റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള റെയില്‍ ടെല്‍ കോര്‍പ്പറേഷനാണ് 1000 റെയില്വേസ്റ്റേഷനുകളില് സൗജന്യ വൈഫൈ സംവിധാനം ലഭ്യമാക്കിയത്.
മുംബൈ സെന്‍ട്രല്‍ റെയില്‍വേ റെയ് റോഡ് സ്റ്റേഷനില്‍ വൈഫൈ ലഭ്യമാക്കിയതോടെ 1000 സ്റ്റേഷനുകളില്‍ പദ്ധതി പൂര്‍ത്തിയായി. വൈഫൈ ശൃംഖല കൂടുതല്‍ സ്റ്റേഷനുകളില്‍ സമീപ ഭാവിയില്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് റെയില്‍ ടെല്‍. അതേസമയം, സ്റ്റേഷനുകളില്‍ വൈഫൈസംവിധാനം പൂര്‍ത്തിയാക്കുന്നതിന് നിരവധി വെല്ലുവിളികള്‍ ഉള്ളതായി റെയില്‍ടെല്‍ എംഡി പുനീത് ചൗള പറഞ്ഞു. വിസ്തൃതി കൂടിയ സ്റ്റേഷനുകളില്‍ സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണ്.
മാത്രമല്ല വൈഫൈ സിഗ്നലുകളുടെ സഞ്ചാരം തടസ്സപ്പെടുത്തുന്ന വലിയ ഭിത്തികളും നിര്‍മ്മാണങ്ങളും പദ്ധതിക്ക് വെല്ലുവിളിയാണ്. എന്നാല്‍ ഇത്തരം തടസ്സങ്ങള്‍ ദൂരീകരിച്ച് പദ്ധതി ലക്ഷ്യപ്രാപ്തിലെത്തുമെന്നും ഇന്ത്യയിലെ എല്ലാ സ്റ്റേഷനുകളിലും സംവിധാനം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതിന്റെ മുന്നോടിയായി റെയില്‍ ടെല്‍ ബി,സി,ഡി,ഇ വിഭാഗത്തില്‍ പെടുന്ന 4791 സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം ഒരുക്കുന്നുണ്ട്. ഇത്തരം സ്റ്റേഷനുകളില്‍ സൗജന്യമായതും വേഗം കൂടിയതുമായ റെയില്‍ വയര്‍ വൈഫൈ സൗകര്യം അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കും.
പദ്ധതി ജനകീയമാകുന്നതോടെ ഗ്രാമവാസികളും നഗരവാസികളും തമ്മിലുള്ള ഡിജിറ്റല്‍ അന്തരം കുറയുമെന്നും താരതമ്യേന വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗത്തിലൂടെ ഇത്തരത്തിലുളള പൊതു സൗജന്യ സംവിധാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാകുമെന്നും പ്രത്യാശിക്കുന്നു.റെയില്‍വേ സ്റ്റേനുകളില്‍ സൗജന്യ വൈഫൈ സംവിധാനം അവതരിപ്പിച്ചതില്‍ യാത്രക്കാര്‍ സന്തുഷ്ടരാണെന്നും ഇതിന്റെ ആനുകൂല്യം ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രയോജനകരമാകുന്നെന്നും സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ഡി.കെ ശര്‍മ്മ പറഞ്ഞു. കഴിഞ്ഞ മാസം 11577141 പേര് സ്റ്റേഷനിലെ സൗജന്യ വൈഫൈ സംവിധാനം ഉപയോഗിച്ചതായി അദ്ദേഹം വ്യക്തമാക്കി.
Post Your Comments