Latest News

50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കും; സുപ്രീം കോടതിയില്‍ എതിര്‍പ്പുമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍

ന്യൂഡല്‍ഹി: 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണുന്നതില്‍ എതിര്‍പ്പുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. കൂടുതല്‍ വിവിപാറ്റ് രസീതുകള്‍ എണ്ണുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും 50 ശതമാനത്തിലേറെ വിവിപാറ്റുകള്‍ എണ്ണണ്ട ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു

സുപ്രീം കോടതി കൂടുതല്‍ വിവിപാറ്റ് രസീതുകള്‍ എണ്ണുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്. ഇതിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിക്ക് മറുപടി നല്‍കിയത്.

സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണിയാല്‍ വോട്ടെണ്ണല്‍ 6 ദിവസം നീളുമെന്നും ഒരു പോളിംഗ് ബൂത്തിലെ വിവിപാറ്റ് എണ്ണുന്ന നിലവിലെ രീതിയാണ് പ്രായോഗികമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചിരിക്കുന്നത്. വിവി പാറ്റ് രസീതുകള്‍ എണ്ണുമ്പോഴും പിഴവുകള്‍ സംഭവിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ ഒരു മണ്ഡലത്തിലെ ഒരു ബൂത്തില്‍ മാത്രം വിവിപാറ്റ് രസീതുകള്‍ എണ്ണുന്ന രീതിയില്‍ തൃപ്തരാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചിരുന്നില്ല. 50ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍,ആന്ധ്ര മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു തുടങ്ങി പ്രതിപക്ഷത്തെ 21 നേതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button