വാഷിങ്ടണ്‍: ഇരുന്നിട്ടുള്ള ജോലി നിങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിടും. വ്യായാമമില്ലാതെ തുടര്‍ച്ചയായി ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നവരില്‍ അകാല മരണത്തിന് സാധ്യത വളരെക്കൂടുതലാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കുറഞ്ഞ ശാരീരിക അധ്വാനം ഉള്ളവര്‍ ഒരു അരമണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവെച്ചാല്‍ അവരില്‍ 50 ശതമാനം മരണസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് പ്രിവന്റിവ് മെഡിസിന്‍ ആണ് ഈ ഗവേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതുപ്രകാരം കൂടുതല്‍ സമയം ഇരിക്കാതെ ചെറിയ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് അകാല മരണം കുറവാണ്. ഇത്തരത്തിലുള്ള ശാരീരിക അധ്വാനങ്ങള്‍ ഹൃദയസംബന്ധമായ അസുഖങ്ങളെയും ചില കാന്‍സറുകളെയും അകാല മരണത്തെയും ഒരു പരിധിവരെ ചെറുക്കുന്നു.
എത്ര സമയം നമ്മള്‍ ഇത്തരത്തില്‍ ഇരിക്കുന്നുവോ അതിനനുസരിച്ച് മരണത്തിനും അസുഖങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിക്കുന്നു. ദീര്‍ഘ സമയം ഒരേ ഇരിപ്പില്‍ ജോലി ചെയ്യുന്നത് അസുഖങ്ങള്‍ക്കും ജീവനും ഭീഷണിയാകുമെന്ന് തന്നെയാണ് മുമ്പ് നടന്ന മിക്ക പഠനങ്ങളും വിരല്‍ ചൂണ്ടുന്നത്. ദീര്‍ഘ നേരം ഒരേ ഇരിപ്പില്‍ തുടരുന്നത് ഒഴിവാക്കാനും, വ്യായാമം ചെയ്യാനുമാണ് ഈ പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് അകാല മരണം ഒരു പരിധിവരെ കുറയ്ക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments