ന്യൂഡല്‍ഹി•ഉത്തര്‍പ്രദേശിലെ ബി.ജെ.പി സിറ്റിംഗ് എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇറ്റാവ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ അശോക് കുമാര്‍ ദോഹ്റെയാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദോഹ്റെയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇദ്ദേഹം ഇറ്റാവയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
2014 ല്‍ ഇവിടെ നിന്നും വിജയിച്ച ദോഹ്റെയ്ക്ക് ഇത്തവണ ബി.ജെ.പി സീറ്റ് നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാജി. നിലവിലെ ആഗ്ര എം.പിയും എസ്.സി/എസ്.ടി ചെയര്‍മാനുമായ രാം ശങ്കര്‍ കത്താരിയയാണ് ഇറ്റാവയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി.
Post Your Comments