Latest NewsInternational

ബ്രെക്‌സിറ്റ് കരാര്‍ സംരക്ഷിക്കാന്‍ അവസാനശ്രമവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ

ലണ്ടന്‍: ബ്രെക്സിറ്റ് കരാര്‍ സംരക്ഷിക്കാന്‍ അവസാനശ്രമവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ബ്രെക്‌സിറ്റ് കരാറിന് ബദല്‍തേടാന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് കരാര്‍സംരക്ഷിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് അവ,ാനശ്രമങ്ങള്‍ നടത്തുന്നത്. കരാറിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് മേയ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗങ്ങളുമായി ചര്‍ച്ച നടത്തും. ചര്‍ച്ച പരാജയപ്പെട്ടാല്‍ മേയ് രാജിത്തീയതി പ്രഖ്യാപിച്ചേക്കുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ‘റോയിട്ടേഴ്‌സ്’ റിപ്പോര്‍ട്ടുചെയ്തു.

അതേസമയം, മേയ് തന്റെ പുതിയ കരാര്‍ ഈയാഴ്ച പാര്‍ലമെന്റില്‍ വോട്ടിനിടുമോയെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. കരാറിനാവശ്യമായ പിന്തുണ ലഭിച്ചാല്‍മാത്രമേ വോട്ടെടുപ്പുമായി മുന്നോട്ടുപോകൂവെന്ന് മേയ് നേരത്തേ വ്യക്തമാക്കിയിരുന്നു. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട ഭാവിപരിപാടികളുടെ നിയന്ത്രണം സര്‍ക്കാരില്‍നിന്ന് പാര്‍ലമെന്റ് നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button