ലണ്ടൻ : കോവിഡ് വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗുരുതരാവസ്ഥയിൽ ഐസിയുവിേലേക്ക് മാറ്റിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്നു റിപ്പോർട്ട്. വൈദ്യസഹായമില്ലാതെ അദ്ദേഹം ശ്വസിക്കുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു. കരുത്തുറ്റ വ്യക്തിത്വത്തിന് ഉടമയാണ് ബോറിസ് ജോണ്സണ്. അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് അതിവേഗം തിരിച്ചു വരുമെന്നും, ജോണ്സണ് തനിക്ക് സഹപ്രവർത്തകൻ മാത്രമല്ലെ ഉറ്റ ചങ്ങാതി കൂടിയാണെന്നും റാബ് പറഞ്ഞു.
തുടർ പരിശോധന നടത്തുന്നതിനായി ഞായറാഴ്ചയാണ് 55കാരനായ ബോറിസ് ജോണ്‍സണെ ലണ്ടനിലെ സെൻറ് തോമസ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ബോറിസിനെ വെന്റിലേറ്ററിലേക്ക് മാറ്റണമെന്നുവരെ ഡോക്ടർമാർ അഭിപ്രായപ്പെട്ടിരുന്നുവെന്നാണ് വിവരം. നേരത്തേ, പനി ഭേദമാകാതെ വന്നതോടെ ബോറിസിന്റെ ഐസൊലഷൻ നീട്ടിയിരുന്നു. ഗുരുതരമല്ലാത്തതിനാൽ വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന അദ്ദേഹം യോഗങ്ങളിൽ പങ്കെടുത്തിരുന്നു.
Post Your Comments