Latest NewsKeralaIndia

സുപ്രിംകോടതിയില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് മാത്യൂസ് നെടുമ്പാറയ്ക്ക് വിലക്ക്

കോടതിയലക്ഷ്യ ഹര്‍ജിയില്‍ നെടുമ്പാറയ്ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചു

ദില്ലി: സുപ്രിം കോടതിയില്‍ അടുത്ത ഒരു വര്‍ഷം ഹാജര്‍ ആകുന്നതില്‍ നിന്ന് അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയെ വിലക്കി. ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിലക്കിയത്. കോടതിയലക്ഷ്യ ഹര്‍ജിയില്‍ നെടുമ്പാറയ്ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചുവെങ്കിലും ശിക്ഷ ഉത്തരവ് തത്കാലത്തേക്ക് മരവിപ്പിച്ചു.

ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സുപ്രീം കോടതിയിലെയോ ബോംബെ ഹൈകോടതിയിലെയോ ജഡ്ജിമാര്‍ക്ക് എതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കില്ല എന്ന ഉറപ്പ് ലംഘിച്ചാല്‍ ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന് സുപ്രീം കോടതി.

സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചതിന് മാത്യൂസ് നെടുമ്ബാറ ഉള്‍പ്പടെ മൂന്ന് അഭിഭാഷകര്‍ക്ക് എതിരായ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രൂപീകരിക്കുന്ന പുതിയ ബെഞ്ച് കേള്‍ക്കും.അഡ്വ. മാത്യൂസ് നിരുപാധികം കോടതിയ്ക്ക് മുമ്പാകെ മാപ്പപേക്ഷിച്ചുവെങ്കിലും ഇത് പരിഗണിക്കാതെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button