ന്യൂഡല്‍ഹി: മിഷന്‍ ശക്തിയുമായി ബന്ധപ്പെട്ട പ്രസംഗം ചട്ടലംഘനമല്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. മോദി പ്രസംഗം സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിച്ചിട്ടില്ല എന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. അതേസമയം ദൂരദര്‍ശന്‍ സൗകര്യം വിനിയോഗിച്ചോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.
വീഡിയോ റെക്കോഡ് ചെയ്യാന്‍ ദൂരദര്‍ശന്റെ ക്യാമറയോ മറ്റോ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് കമ്മീഷന്‍ പരിശോധിക്കുന്നത്.
ഇന്നലെ ഉച്ചയോടെയാണ് ഇന്ത്യയുടെ ബഹിരാകാശത്തെ നേട്ടം വിശദീകരിക്കാന്‍ മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. മോദിയുടെ പ്രസംഗത്തിനു ശേഷം ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനം ആണെന്ന് കാണിച്ച് സിപിംഎം, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കമ്മീഷന്‍ ഒരു സമിതി രൂപീകരിക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. ഇതിനെ തുടര്‍ന്നുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
പ്രസംഗത്തില്‍ എവിടെയും ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തെ സ്വന്തം പാര്‍ട്ടിയുടെ നേട്ടമായി പരാമര്‍ശിക്കുന്നില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി.
Post Your Comments