KeralaLatest News

മൂന്നാറില്‍ തുള്ളിക്കളിക്കാന്‍ വരയാടിന്‍ കുഞ്ഞുങ്ങള്‍ പിറന്നു, സഞ്ചാരികള്‍ക്ക് സ്വാഗതം

വരയാടുകളുടെ പ്രജനന കാലം കഴിഞ്ഞു ഇടുക്കി രാജമല സന്ദര്‍ശകര്‍ക്കായി തുറന്നു. വരയാടുകളുടെ പ്രജനനകാലത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ആദ്യവാരത്തോടെയാണ് രാജമലയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. തിങ്കളാഴ്ച മുതല്‍ രാജമലയിലേക്ക് സഞ്ചാരികളെ അനുവദിച്ചു തുടങ്ങിയത്.

പുതിയതായി 72 കുഞ്ഞുങ്ങള്‍ പിറന്നതായാണ് അധികൃതരുടെപ്രഥമിക നിഗമനം. മെയ് ആദ്യവാരത്തോടെ നടക്കുന്ന അവസാനവട്ട കണക്കെടുപ്പിലൂടെ മാത്രമേ മൂന്നാര്‍ മേഖലയില്‍ എത്ര വരയാടിന്‍ കുട്ടികള്‍ പിറന്നെന്ന് അറിയുവാന്‍ കഴിയുകയുള്ളു. രാജമലക്ക് പുറമെ മീശപ്പുലിമല, ഷോലനാഷണല്‍ പാര്‍ക്ക്, മൂന്നാര്‍ ടെറിട്ടോറിയല്‍, മറയൂര്‍, മാങ്കുളം, കെളുക്കുമല എന്നിവിടങ്ങളിലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ഇവിടങ്ങളിലെ 31 ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സര്‍വ്വെ പൂര്‍ത്തിയാകുന്നതോടെ വരയാടിന്‍ കുട്ടികളുടെ എണ്ണം പൂര്‍ണ്ണമായി മനസിലാക്കാന്‍ കഴിയുകയുള്ളു. കഴിഞ്ഞ വര്‍ഷം രാജമലയില്‍ മാത്രം 69 കുട്ടികള്‍ പിറന്നിരുന്നു. ഇത്തവണ ആദ്യ കണക്കുകളില്‍ മുന്നെണ്ണത്തിന്റെ വര്‍ദ്ധനവാണ് കണ്ടെത്തിയിട്ടുണ്ട്. 2018 ലെ കണക്കുകള്‍ അനുസരിച്ച് മൂന്നാര്‍ മേഖലയില്‍ 1101 വരയാടുകളാണ് ഉള്ളത്. 250 വരയാടുകളുടെ വര്‍ദ്ധനവാണ് കണക്കെടുപ്പില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ രാജമലയില്‍ മാത്രം 700 മുതല്‍ 750 വരെ വടയാടുകള്‍ ഉള്ളതായാണ് വനം വന്യജീവി വകുപ്പിന്റെ കൈവശമുള്ള കണക്കുകള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button