അമേത്തിയില്‍ ഇക്കുറി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുലിനെതിരെ മത്സരിക്കുമെന്ന റിപ്പാര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഒരു സുരക്ഷിത മണ്ഡലമെന്ന നിലയില്‍ വയനാടിനെ രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്തത്. എന്നാല്‍ വയനാട് മത്സരിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ എതിര്‍പ്പിലാണ്
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുമോ എന്നതിനെ കുറിച്ചുള്ള തീരുമാനം ഇന്നറിയാം. ഇന്ന് വൈകീട്ട് ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ ഇതുസംബന്ധിച്ചുള്ള ആശയകുഴപ്പം മാറുമെന്നാണ് പ്രതീക്ഷ. അതേസമയം, വയനാട് മത്സരിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമായി. ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നത് രാഷ്ട്രീയ ശരികേടാണെന്ന് എന്‍.സി.പിയും ലോക് താന്ത്രിക്ക് ജനതാദള്ളും ഹൈക്കമാന്‍ഡിനെ അറിയിച്ചു. മണ്ഡലം കേരളത്തില്‍ നിന്നാണോ കര്‍ണാടകത്തില്‍ നിന്നാണോ തെരഞ്ഞെടുക്കേണ്ടത് എന്ന കടുത്ത ആശയക്കുഴപ്പത്തിലാണ് രാഹുല്‍ ഗാന്ധി.
രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതീക്ഷയിലാണ് കേരള നേതാക്കള്‍. ആ പ്രതീക്ഷള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് യു.പി.എ ഘടകകക്ഷികളില്‍ നിന്ന് ഉയരുന്ന സമ്മര്‍ദ്ദം. വയനാട്ടില്‍ ഇടത്പക്ഷത്തിനെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ബി.ജെ.പി വിരുദ്ധ സഖ്യം എന്ന നിലപാടിന് വിരുദ്ധമാണെന്നാണ് ഘടക കക്ഷി നേതാക്കളില്‍ ചിലരുടെ അഭിപ്രായം. എന്‍.സി.പി നേതാവ് ശരദ് പവാറും ലോക്താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവും നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു.
സി.പി.എം നേതാക്കളുടെ കൂടി അഭിപ്രായം ഇവരുടെ സമ്മര്‍ദ്ദത്തിന് പിന്നിലുണ്ട്. രണ്ടാം മണ്ഡലത്തില്‍ മത്സരിക്കുന്നുവെങ്കില്‍ ബി.ജെ.പിക്കെതിരെ കര്‍ണ്ണാടകയില്‍ മത്സരിക്കുന്നതാണ് രാഷ്ട്രീയ ശരി എന്നും ഘടകകകഷികള്‍ കൂട്ടിച്ചേര്‍ക്കുന്നു.
Post Your Comments