ന്യൂഡല്‍ഹി: അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പ് നല്‍കുമെന്ന വാഗ്ദാനത്തിന് പിന്നാലെ യുവാക്കളെ ലക്ഷ്യമിട്ട് പുത്തന്‍ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പുതിയ സംരഭകര്‍ക്ക് ആദ്യ മൂന്ന് വര്‍ഷത്തില്‍ ഒരു തരത്തിലുള്ള അനുമതികളുടേയും ആവശ്യമില്ലെന്നും ബാങ്ക് വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുമെന്നുമാണ് രാഹുലിന്റെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഈടാക്കുന്ന ‘എയ്ഞ്ചല്‍ ടാക്സ്’ ഇനി ഉണ്ടാകില്ല, എത്ര തൊഴില്‍ സൃഷ്ടിക്കുന്നുവോ അതിനനുസൃതമായി നികുതി ഇളവ് ലഭിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കുന്നു.
Post Your Comments