കനത്ത ചൂടില്‍ സംസ്ഥാനത്തെ പ്രധാന പുഴകളിലേയും താടുകളിലേയും ജലവിതാനം താഴുകയാണ്. .പോഷകനദികളും തോടുകളും ജലക്ഷാമത്തിലായതോടെ പെരിയാറിലും ജലനിരപ്പ് കുറഞ്ഞു. വൃഷ്ടിപ്രദേശങ്ങളില്‍ കാര്യമായ വേനല്‍ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പെരിയാറിലെ വെള്ളം ക്രമാതീതമായി കുറയും.
പെരിയാറിന്റെ പോഷകനദികളായ ഇടമലയാര്‍, കുട്ടംമ്പുഴയാര്‍, പൂയംകുട്ടിയാര്‍, ദേവിയാര്‍ പുഴകളിലും വെള്ളത്തിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്. വനമേഖലകളില്‍ നിന്നും ഒഴുകി എത്തുന്ന ചെറിയ നീര്‍ച്ചാല്യകള്‍ മാത്രമാണ് പെരിയാറിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. നീരൊഴുക്ക് കുറഞ്ഞതോടെ പെരിയാറിനെ ആശ്രയിച്ചുള്ള രണ്ട് ജില്ലകളിലെ വലുതും ചെറുതുമായ അറുപതിലധികം കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലായിലേക്ക് നീങ്ങുകയാണ്.
മിക്കയിടങ്ങളിലും ഇപ്പോള്‍തന്നെ മൂന്നും നാലും ദിവസം കൂടുമ്പോഴാണ് ശുദ്ധജലവിതരണം നടത്തുന്നത്. ഇതോടെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിന് വിഷമിക്കുന്ന അവസ്ഥയാണുള്ളത്.പെരിയാറിലും മറ്റ് പുഴകളിലും ജലവിതാനം താഴ്ന്നതോടെ തീരങ്ങളിലെ കിണറുകളിലും ജലവിതാനം താഴ്ന്നതും കുടിവെള്ള ക്ഷാമമാകുന്ന തരത്തിലേക്ക് കാലാവസ്ഥ മാറുന്ന അസ്ഥക്ക് കാരണമാകുന്നുണ്ട്. തീരങ്ങള്‍ കയ്യേറി നടത്തിയ അനധികൃതനിര്‍മാണപ്രവര്‍ത്തനങ്ങളും തീരങ്ങളിലെ സ്വാഭാവിക ഉറവകള്‍ ഇല്ലാതായതുമെല്ലാം പെരിയാറിന്റെ ജലസമ്പത്തിനെ ബാധിക്കുന്ന ഘടകങ്ങളാണ്.
Post Your Comments